
പൂനെ: പൂനെയിൽ ഗുണ്ടാ നേതാവിനെ വെടിവെച്ചുകൊന്നു. പൂനെയിലെ റെസ്റ്റോറന്റിൽ വെച്ചാണ് ഗുണ്ടാ നേതാവായ 34 കാരനായ അവിനാശ് ബാലു ധന്വേയെ അക്രമികൾ വെടിവെച്ചു കൊന്നത്. തലയിൽ വെടിവെച്ച ശേഷം വടി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
പൂനെ-സോലാപൂർ ഹൈവേയിലെ ഒരു റെസ്റ്റോറൻ്റിലാണ് സംഭവം. ഇന്ദാപൂരിലെ റെസ്റ്റോറൻ്റില്‍ കൊല്ലപ്പെട്ട അവിനാശ് ബാലു ധന്വേയും മറ്റ് മൂന്ന് പേരും ഒരു മേശയിൽ ഇരിക്കുകയായിരുന്നു. അതിനിടയിലേക്ക് രണ്ടു പേർ വന്ന് വെടിവെക്കുന്നത് റെസ്റ്റോറൻ്റിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. വെടിയേറ്റ് താഴെ വീണ അവിനാശിനെ പിറകെയെത്തിയ ആറ് പേർ ചേർന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. അവിനാശ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
അതേസമയം, കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് പറഞ്ഞു. അഞ്ചംഗ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചതായും പൊലീസ് അറിയിച്ചു. അവിനാശിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനൽകും.
കുരുക്ക് മുറുക്കി ഇഡി; കെജ്രിവാളുമായും, മനീഷ് സിസോദിയയുമായും ഡീൽ ഉറപ്പിച്ചത് കവിതയെന്ന് ഇഡി
'24 ന്യൂസിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകും'; നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഇപി ജയരാജൻ
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam