വിശാഖപട്ടണത്ത് നിന്ന് ചെന്നൈയിലെത്തി, പുണെ വഴി ഹിമാചലിലേക്ക് പോകാനിരിക്കെ എല്ലാ പ്ലാനും പൊളിഞ്ഞു; കഞ്ചാവ് കേസ് പ്രതിയെ പൊക്കി കേരള പൊലീസ്

Published : Mar 17, 2026, 10:56 PM IST
Ganja Case

Synopsis

പാപ്പനംകോട് നിന്നും 325 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ തിരുമല സ്വദേശി ഹരികൃഷ്ണനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഹിമാചൽ പ്രദേശിലേയ്ക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈയിൽ വെച്ചാണ് പിടികൂടിയത്. ഇയാൾക്കെതിരെ കേരളത്തിലും കർണാടകയിലും നിരവധി ലഹരിമരുന്ന് കേസുകളുണ്ട്.

തിരുവനന്തപുരം: പാപ്പനംകോട് നിന്നും 325 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി ഹരികൃഷ്ണ(33) നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസമായിരുന്നു കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പൊതികൾ പിടികൂടിയത്. സംഭവത്തിനുശേഷം വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചെന്നൈയിൽ നിന്നും പുണെ വഴി ഹിമാചൽ പ്രദേശിലേയ്ക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ എംജിആർ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും നേമം പൊലീസ് പിടികൂടുകയായിരുന്നു. ഇതിന് മുമ്പ് 400 കിലോ കഞ്ചാവുമായി ഹരികൃഷ്ണനെ പിടികൂടിയിട്ടുണ്ട്. ഇയാൾക്കെതിരെ നിരവധി ലഹരി മരുന്ന് കേസുകൾ കേരളത്തിലും കർണാടകയിലുമുണ്ട്. ഹരികൃഷ്ണന്‍റെ കൂട്ടാളിയായ പൂജപ്പുര സ്വദേശി അലനെ 240 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒഡീഷ പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. തിരുവനന്തപുരം സിറ്റി ഡിസിപി ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ, നേമം എസ്എച്ച്ഒ എന്നിവരുടെ നിർദ്ദേശപ്രകാരം നേമം പൊലീസ് സ്റ്റേഷൻ എസ്ഐ സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, വിജി, സജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ വിവേക്,അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ?": വൻ വിവാദത്തിന് തിരികൊളുത്തി തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ എംപിയുടെ പ്രസംഗം
‘എൽപിജി വിവേകപൂർവ്വം ഉപയോഗിക്കുക’; വിതരണത്തിൽ ആശങ്കയുണ്ട്, പക്ഷേ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം