കടയിൽ ഉപയോഗിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് മരണം, എട്ട് പേർക്ക് പരിക്ക്; വൻ അപകടമെന്ന് അധികൃതർ

Published : May 08, 2025, 04:52 PM IST
കടയിൽ ഉപയോഗിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് മരണം, എട്ട് പേർക്ക് പരിക്ക്; വൻ അപകടമെന്ന് അധികൃതർ

Synopsis

ആഭരണ നിർമാണം നടക്കുന്ന കടയിലാണ് അതിശക്തമായ സ്ഫോടനമുണ്ടായത്. മാർക്കറ്റ് തകരുന്നത്ര തീവ്രതയുണ്ടായിരുന്നു

ജയ്പൂർ: രാജസ്ഥാനിലെ ബികാനീറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ബികാനീർ നഗരത്തിലെ കോട്‍വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തിരക്കേറിയ മദൻ മാ‍ർക്കറ്റിലാണ് സംഭവം. ഒരു കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. 

സ്വ‍ർണം, വെള്ളി ആഭരണങ്ങളുടെ നിർമാണ ജോലികൾ നടക്കുന്ന ഒരു കടയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. കട സ്ഥിതി ചെയ്യുന്ന കെട്ടിടം ഏതാണ്ട് പൂർണമായി തകർന്നു. മാർക്കറ്റിന്റെ ഒന്നാം നില അപ്പാടെ തകരുന്നത്ര തീവ്രമായ സ്ഫോടനമാണ് നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, പൊലീസ് എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. സംയുക്ത തെരച്ചിലിൽ മൃതദേഹങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ