
ഗുവഹത്തി: ഒരു കേസില്‍ പ്രതിയായ വ്യക്തിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത പൊലീസിനെതിരെ ഗുവഹത്തി ഹൈക്കോടതി. ക്രിമിനല്‍ നിയമ നടപടികള്‍ കാറ്റില്‍ പറത്തിയാണ് പൊലീസ് ഇത്തരം നടപടി എടുത്തത് എന്നാണ് കോടതി വാദത്തിനിടെ ആരോപിച്ചത്.
ചീഫ് ജസ്റ്റിസ് ആർ.എം.ഛായ നയിക്കുന്ന ബെഞ്ച് ഇതില്‍ സുപ്രണ്ടന്‍റ് ഓഫ് പൊലീസ് നടത്തിയ ഇടപെടലിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഒരു ഓഡറും ഇല്ലാതെ എങ്ങനെയാണ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും തകര്‍ക്കാന്‍ പൊലീസിന് കഴിയുക എന്ന് കോടതി ചോദിച്ചു.
ഇത്തരം ഒരു കാര്യത്തിന് ആരായാലും കൃത്യമായ അനുമതി ആവശ്യമുണ്ട്. അത് എസ്.പി ആയാലും ഐജി ആയാലും ഡിഐജി ആയാലും. ഏത് പരമോന്നത അധികാരി ആയാലും നിയമത്തിന്‍റെ വഴിയിലൂടെയോ കടന്ന് പോകാന്‍ സാധിക്കൂ. ഒര് വകുപ്പ് തലവന്‍ ഒരാളുടെ വീട് തകര്‍ത്താല്‍. ഇത് അനുവദിച്ചാല്‍ ഈ രാജ്യത്ത് ആരും സുരക്ഷിതരല്ലാത്ത അവസ്ഥവരും - കോടതി നിരീക്ഷിച്ചു.
ഒരു വകുപ്പിന്‍റെ നടപടി മറ്റൊരു വകുപ്പിന് ബാധ്യതയാകരുത്. ആരാണ് എസ്.പിയെ പ്രതിനിധീകരിക്കുന്നത്, എന്താണ് ഇതിന് ഉത്തരം, ഇത് നിയമം അനുവദിക്കുന്നുണ്ടോ?. കോടതിയുടെ അനുമതിയില്ലാതെ ഒരാളുടെ വീട്ടില്‍ പരിശോധന നടത്താന്‍ പോലും കഴിയില്ല എന്ന അറിയാമോ -ചീഫ് ജസ്റ്റിസ് ആർ.എം.ഛായ ചോദിച്ചു.
എന്നാല്‍ വീട് സെര്‍ച്ച് ചെയ്യാന്‍ വാറണ്ട് എടുത്തിരുന്നുവെന്നാണ് പൊലീസിന് വേണ്ടി ഹാജറായ സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞത്. എന്‍റെ കോടതിയിലെ ജീവിതത്തില്‍ ആദ്യമായാണ് ഒരു പൊലീസ് ഓഫീസര്‍ സെര്‍ച്ച് വാറണ്ട് ഉണ്ടെന്ന് പറഞ്ഞ് ബുള്‍ഡോസറുമായി പോയി എന്ന് അറിയുന്നത് - ഇതിനോട് കോടതി പ്രതികരിച്ചു.
നിങ്ങളുടെ എസ്.പിയുടെ കഥ സംവിധായകന്‍ രോഹിത്ത് ഷെട്ടിക്ക് അയച്ചാല്‍ അയാള്‍ ബോളിവുഡ് സിനിമ പിടിക്കും. സിനിമയില്‍ പോലും ഇത്തരം ഒരു രംഗം കണ്ടിട്ടില്ല. ഇതെന്താണ് പൊലീസ് നടപടിയാണോ, ഗ്യാംങ് വാറാണോ കോടതി ചോദിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഒന്നും ഉദ്ദേശിച്ചില്ല എന്നാണ് പൊലീസ് എസ്പിയുടെ വക്കീല്‍ പറഞ്ഞത്. ഉദ്ദേശം എന്തുമാകാം, നിങ്ങളുടെ എസ്പിയോട് ഈ പ്രശ്നം പരിഹരിക്കാന്‍ പറയൂ, കോടതി മറുപടി നല്‍കി.
ലോ ആന്‍റ് ഓഡര്‍ എന്ന് പറയുന്നതിന് ഒരു അര്‍ത്ഥമുണ്ടെന്ന് പറഞ്ഞ കോടതി. കേസില്‍ മുതിര്‍ന്ന പൊലീസ് അധികാരികള്‍ക്ക് നോട്ടീസ് അയക്കുന്നുവെന്ന് പറഞ്ഞ കോടതി. ഇവിടെ ഒരു ജനാധിപത്യ സംവിധാനമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇങ്ങനെ പോയാല്‍ അന്വേഷണം എന്ന് പറഞ്ഞ് നിങ്ങള്‍ കോടതിയില്‍ കയറി ഇവിടുത്തെ കസേരകള്‍ നീക്കം ചെയ്യുമല്ലോ എന്ന് പറഞ്ഞ കോടതി എന്ത് അന്വേഷണമാണ് നിങ്ങള്‍ നടത്തുന്നതെന്നും പൊലീസിനോട് കോടതി ചോദിച്ചു.
കഴിഞ്ഞ മെയ് മാസത്തില്‍ ബടദ്രവ എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന് തീവച്ചു എന്ന കേസില്‍ പെട്ട അഞ്ച് പ്രതികളുടെ വീട് പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ കോടതി സ്വമേധയ എടുത്ത കേസിലാണ് രൂക്ഷ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് സൗമിത്ര സൈകിയാണ് ബെഞ്ചിലെ മറ്റൊരു ജഡ്ജി.
മറുപടി നല്‍കാന്‍ സമയം വേണമെന്ന മുതിർന്ന സർക്കാർ അഭിഭാഷകന്റെ അഭ്യർഥന മാനിച്ച് കേസിൽ കൂടുതൽ വാദം കേൾക്കുന്നത് കോടതി ഡിസംബർ 13ലേക്ക് മാറ്റിയിട്ടുണ്ട്.
മുസ്ലീം പള്ളിയുടെ ആകൃതിയിൽ വെയിറ്റിംഗ് ഷെഡ്; ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബിജെപി എംപി, വിവാദം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam