'ലോകത്തെ വിഡ്ഢികളാക്കാന്‍ അനുവദിക്കില്ല'; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

By Web TeamFirst Published Dec 31, 2019, 5:24 PM IST
Highlights

ഭീകരവാദത്തിനെതിരെ കടുത്ത നടപടിയുണ്ടാകും. ലോകത്തെ വി‍ഡ്ഢികളാക്കാന്‍  പാകിസ്താനെ അനുവദിക്കില്ലെന്നും എം എം നര്‍വനെ അഭിപ്രായപ്പെട്ടു. 
 

ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പുമായി പുതിയ  കരസേന മേധാവി എം എം നര്‍വനെ. ഭീകരവാദത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ വി‍ഡ്ഢികളാക്കാന്‍  പാകിസ്താനെ അനുവദിക്കില്ലെന്നും എം എം നര്‍വനെ അഭിപ്രായപ്പെട്ടു. 

ഏതു രീതിയിലും  പാകിസ്ഥാനെ നേരിടാൻ ഇന്ത്യ തയ്യാറാണ്. കശ്മീർ പുനസംഘടനക്ക് ശേഷം അവിടുത്തെ ഭീകരപ്രവർത്തനം അമർച്ച ചെയ്യാന്‍ കഴിഞ്ഞു. ഏതു വിധത്തിലുമുള്ള വെല്ലുവിളിയും  നേരിടാൻ സൈന്യം തയ്യാറാണ്. ഭീകരവാദത്തെ ഒരു നയമായി പാകിസ്താൻ ഉപയോഗിക്കുകയാണ്. സംയുക്ത സൈനിക മേധാവി എന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണെന്നും എം എം നര്‍വനെ പറഞ്ഞു. 

മഹാരാഷ്ട്രയിൽ നിന്നുള്ള  ജനറൽ നരവനെ 1980ൽ ഏഴാം സിഖ് ലൈറ്റ് ഇൻഫെന്‍ററിയിലൂടെയാണ് കരസേനയിൽ എത്തുന്നത്. അസം റൈഫിൾസിന്‍റെ കമാണ്ടന്‍റായും സേവനം അനുഷ്ടിച്ചു.
 

click me!