'ഇന്ത്യയിലെ 60 കോടിയോളം ജനങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയില്ല':​ഗുലാം നബി ആസാദ്

By Web TeamFirst Published Feb 3, 2020, 4:26 PM IST
Highlights

എൻപിആർ മുമ്പും നടത്തിയിരുന്നുവെങ്കിലും അതിലെ ചോദ്യങ്ങൾ സാധാരണയായിരുന്നു. എന്നാൽ, ബിജെപി എൻപിആറിനെ തെറ്റായി അവതരിപ്പിക്കുകയാണെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇന്ത്യയിലെ 60 കോടിയോളം ജനങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എൻപിആർ മുമ്പും നടത്തിയിരുന്നുവെങ്കിലും അതിലെ ചോദ്യങ്ങൾ സാധാരണയായിരുന്നു. എന്നാൽ, ബിജെപി എൻപിആറിനെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

"എൻ‌പി‌ആർ‌ മുമ്പും ചെയ്‌തിരുന്നു, പക്ഷേ അതിലെ ചോദ്യങ്ങൾ‌ സാധാരണയായിരുന്നു. ബിജെപി എൻപിആറിനെ തെറ്റായി അവതരിപ്പിക്കുകയാണ്. എൻപിആറിലും ഹിന്ദു- മുസ്ലിം എന്ന വിവേചനം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്ത് 50-60 കോടി ജനങ്ങളുണ്ട് അവർക്കെല്ലാം അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയുമെന്ന്  വിശ്വസിക്കുന്നില്ല"-ഗുലാം നബി ആസാദ് പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാൽ ജനങ്ങളെ എൻപിആറിലേക്കും സിഎഎയിലേക്കും വലിച്ചിഴക്കുകയാണെന്നും ആസാദ് കുറ്റപ്പെടുത്തി.

Read More: 'പൗരത്വ ഭേദഗതി നിയമം ആവശ്യമുള്ളത്, എന്‍ആര്‍സിയും എന്‍പിആറും നടപ്പിലാക്കില്ല'; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ
 

click me!