തളര്‍ത്താനാകില്ല ഇവളെ, ഇന്റര്‍നെറ്റ് കിട്ടാന്‍ ചോളപ്പാടത്തിരുന്ന് പഠിക്കുന്ന പെണ്‍കുട്ടി, ഹൃദയം കീഴടക്കി സഫ

By Web TeamFirst Published Sep 5, 2020, 5:13 PM IST
Highlights

ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ സ്ഥലമാണ് രജാര. നെറ്റ്വര്‍ക്ക് ലഭിക്കുന്നത് അപൂര്‍വ്വമാണ്. ഇതുകൊണ്ടൊന്നും സഫയെ തളര്‍ത്താനാകില്ല...
 

ഹൈദരാബാദ്: ഓണ്‍ലൈന്‍ ക്ലാസുകള്‍ പിന്തുടരാന്‍ കുട്ടികള്‍ കഷ്ടപ്പെടുമ്പോള്‍ തന്റെ ചോളപ്പാടത്തിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയാണ് സഫ സറീന്‍. പഠനത്തോടുള്ള ഈ പെണ്‍കുട്ടിയുടെ അഭിനിവേശത്തെ ആശംസകള്‍കൊണ്ട് നിറയ്ക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ചോളപ്പാടത്തിന് മധ്യത്തിലായി കെട്ടിയുണ്ടാക്കിയ ചെറിയ കുടിലിലിരുന്നാണ് സഫ പഠിക്കുന്നത്. സഫയുടെ പഠനമുറിയുടെ ചിത്രം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായി. 

തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ രജാര ഗ്രാമത്തിലാണ് സറീന്ഡ താമസിക്കുന്നത്. തെലങ്കാനയിലെ നിര്‍മലിലുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കായുള്ള (തെലങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ - ടിഎംആര്‍എസ്)ലാണ് സഫ പഠിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ സ്ഥലമാണ് രജാര. നെറ്റ് വര്‍ക്ക് ലഭിക്കുന്നത് അപൂര്‍വ്വമാണ്.

ഇതുകൊണ്ടൊന്നും സഫയെ തളര്‍ത്താനാകില്ല. തന്റെ ചോളപ്പാടത്തിന് നടുക്ക് കെട്ടിയുണ്ടാക്കിയ കൂരയില്‍ ഇരുന്ന് പഠിക്കാന്‍ അവള്‍ തീരുമാനിച്ചു. ഇവിടെ നെറ്റ്വര്‍ക്ക് സൗകര്യം ലഭ്യമാണ. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ ചോളപ്പാടം. ഓണ്‍ലൈനിലൂടെ 14 ലക്ഷം കുട്ടികളാണ് തെലങ്കാനയില്‍ പഠിക്കുന്നത്. സെപ്തംബര്‍ ഒന്നുമുതല്‍ 2020-21 അധ്യയന വര്‍ഷം ആരംഭിച്ചു. മൂന്നാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 

click me!