സമാധാനമുള്ള രാജ്യങ്ങളിൽ ഇക്കുറിയും ഒന്നാം സ്ഥാനം ഐസ്‌ലന്റിന്; ഇന്ത്യയുടെ സ്ഥാനം അറിയേണ്ടേ?

By Web TeamFirst Published Jun 12, 2019, 5:44 PM IST
Highlights

ആഭ്യന്തരമായോ രാജ്യന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനം എന്നത് കൊണ്ട് ഗ്ലോബല്‍ പീസ് ഇന്‍റക്സ് ഉദ്ദേശിക്കുന്നത്

ദില്ലി: സമാധാനവും സന്തോഷവും നിറഞ്ഞുനിൽക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് വലിയ നാണക്കേട്. ഏറ്റവും ഗ്ലോബൽ പീസ് ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോയെന്നാണ് റിപ്പോർട്ട്. ഇപ്പോൾ 163 രാജ്യങ്ങളുടെ പട്ടികയിൽ 141ാം സ്ഥാനത്താണ് ഇന്ത്യ. 

ആഭ്യന്തരമായോ രാജ്യന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനം എന്നത് കൊണ്ട് ഗ്ലോബല്‍ പീസ് ഇന്‍റക്സ് ഉദ്ദേശിക്കുന്നത്.  സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര കലഹം, സൈനിക സ്വാധീനത്തിന്റെ തോത് എന്നിവയാണ് പട്ടികയിൽ സൂചകങ്ങളാക്കുന്നത്. ഇത്തവണത്തെ റിപ്പോർട്ട് കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട സൂചികകൾ കൂടി കണക്കിലെടുത്താണ് തയ്യാറാക്കിയത്.

ഐസ്‌ലന്റാണ് ഏറ്റവും മുന്നിൽ. അഫ്ഗാനിസ്ഥാനാണ് 163ാം സ്ഥാനത്ത്. 2008 മുതൽ തുടർച്ചയായി ഈ പട്ടികയിൽ ഒന്നാം സ്ഥാനം ഐസ്‌ലന്റിനാണ്. കഴിഞ്ഞ വർഷം ഏറ്റവും പിന്നിലായിരുന്ന സിറിയ ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോൾ അഫ്‌ഗാനിസ്ഥാൻ ഏറ്റവും പിന്നിലായി. സൗത്ത് സുഡാൻ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ. 

ഇന്ത്യ 2016ല്‍ 141-ാം സ്ഥാനത്തായിരുന്നെങ്കിലും 2017ൽ നില മെച്ചപ്പെടുത്തി 137-ാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ പോയി. 

ദക്ഷിണേഷ്യയിൽ ഏറ്റവും സമാധാനമുള്ള രാജ്യം ഭൂട്ടാനാണ്. ലോക പട്ടികയിൽ 15ാം സ്ഥാനത്താണ് ഭൂട്ടാൻ. ശ്രീലങ്ക 72ാം സ്ഥാനത്തും  നേപ്പാൾ 76ാം സ്ഥാനത്തും ബംഗ്ലാദേശ് 101ാം സ്ഥാനത്തുമാണ്. അതേസമയം ഇന്ത്യയുടെ ശത്രുരാജ്യമായ പാക്കിസ്ഥാൻ 153ാം സ്ഥാനത്താണെന്നുള്ളത് ഇന്ത്യയ്ക്ക് 

click me!