
പനാജി: കൊവിഡ് 19 സ്ഥിരീകരിച്ച് ഹോം ക്വാറൻൈനിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഫയൽ പരിശോധിക്കുന്ന ഫോട്ടോയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഫയൽ പരിശോധിക്കുന്ന മുഖ്യമന്ത്രി ഗ്ലൗസ് ധരിച്ചിട്ടില്ലെന്നും ഇതുവഴി ഈ ഫയൽ കൈകാര്യം ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരിലേക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതയില്ലെയെന്നും കോൺഗ്രസ് ചോദിക്കുന്നു.
ഗോവയിലെ അൽറ്റിനോയിലുള്ള വസതിയിലാണ് പ്രമോദ് സാവന്ത് ക്വാറന്റൈനിൽ കഴിയുന്നത്. ക്വാറന്റൈനിലായിട്ടും തന്റെ ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്ന മുഖ്യമന്ത്രി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പാർട്ടി പ്രവർത്തകർ ഷെയർ ചെയ്തത്.
കൊവിഡ് പോസിറ്റീവായ ഒരാൾ മറ്റൊരാൾ കൈകാര്യം ചെയ്യേണ്ട ഫയൽ ഇത്തരത്തിൽ പരിശോധിക്കുന്നത് ശരിയല്ല. ഈ ഫയലുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും കൊവിഡ് രോഗബാധ ഉണ്ടായാൽ അതിൽ അതിശയിക്കാനില്ല എന്നാണ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കർ ട്വീറ്റിന് മറുപടി നൽകിയിരിക്കുന്നത്.
സെപ്റ്റംബർ രണ്ടിനാണ് പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകുന്നില്ലെന്നും താൻ ഹോം ക്വാറന്റൈനിലാണെന്നും അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam