
പനാജി: മുഖ്യമന്ത്രി ഡോക്ടറുടെ വേഷത്തിൽ ആശുപത്രിയിലെത്തിയപ്പോൾ രോഗികളും ആശുപത്രി ജീവനക്കാരും അമ്പരന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് 47-ാം ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കാൻ തീരുമാനിച്ച് ഡ്യൂട്ടി ഡോക്ടറായി ആശുപത്രിയിലെത്തിയത്. ഡോക്ടർ ജോലി ഉപേക്ഷിച്ചാണ് പ്രമോദ് സാവന്ത് രാഷ്ട്രീയത്തിൽ സജീവമായത്. മപ്സയിലെ ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹം എത്തിയത്. മറ്റ് ഡോക്ടർമാർക്കൊപ്പം അദ്ദേഹം രോഗികളെ ചികിത്സിച്ചു.
‘ജനങ്ങളെ സേവിക്കുക എന്നത് എന്നത്തെയും എന്റെ ആഗ്രഹമാണ്. ഇന്ന് എന്റെ ജന്മദിനമാണ്. ഗോവയിലെ മപ്സ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തിനൊപ്പം ചേരാൻ ഞാൻ ഇന്നേ ദിവസം ആഗ്രഹിക്കുന്നു.' പ്രമോദ് സാവന്ത് ട്വിറ്ററിൽ കുറിച്ചു. 'കോവിഡിനെ ഗോവയിൽനിന്ന് തുരത്താൻ സംസ്ഥാനത്തെ മെഡിക്കൽ ടീം രാപകലില്ലാതെ ജോലിചെയ്തു. ഇപ്പോൾ ഡോക്ടർമാർ എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവർക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കൽ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തിൽ ഡോക്ടർ കുപ്പായം വീണ്ടുമിട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പത്ത് വർഷത്തിലധികമായി ഡോക്ടർ ജോലി ഉപേക്ഷിച്ച് പ്രമോദ് സാവന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചിച്ചിട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam