'ഇവിടത്തെപ്പൊലെ അവിടെയും'; തെലങ്കാനയിലും ഗവർണറും സംസ്ഥാന സർക്കാരും നേർക്കുനേർ

Published : Jan 20, 2023, 10:10 AM ISTUpdated : Jan 20, 2023, 11:46 AM IST
'ഇവിടത്തെപ്പൊലെ അവിടെയും'; തെലങ്കാനയിലും ഗവർണറും സംസ്ഥാന സർക്കാരും നേർക്കുനേർ

Synopsis

റിപ്പബ്ലിക് ദിനപരിപാടിയിലെ തന്‍റെ പ്രസംഗത്തിന്‍റെ പകർപ്പ് നേരത്തേ അയച്ചുതരണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട്.മറുപടി നൽകാതെ സർക്കാർ

ഹൈദരാബാദ്: തമിഴ്നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ. റിപ്പബ്ലിക് ദിനപരിപാടിയിലെ തന്‍റെ പ്രസംഗത്തിന്‍റെ പകർപ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു. എന്നാലിതിന് സംസ്ഥാനസർക്കാർ ഇതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തിൽ വലിയ പരിപാടി നടത്താൻ സംസ്ഥാനസർക്കാർ വിസമ്മതിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനിലായിരുന്നു കഴിഞ്ഞ വർഷം പതാക ഉയർത്തൽ. ഇതിൽ പങ്കെടുക്കാതെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ രാജ്ഭവനിൽ പതാക ഉയർത്തി. തെലങ്കാനയിൽ റിപ്പബ്ലിക് ദിനപരേഡ് സാധാരണ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിലാണ് നടക്കാറ്. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഗവർണർ പതാക ഉയർത്തും.

ഇത്തവണ പരേഡ് ഗ്രൗണ്ട്‍സിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലും വിവരം ലഭിക്കാതിരുന്നതിനാലാണ് ഇത്തരമൊരു കത്തെഴുതിയതെന്നാണ് രാജ്‍ഭവൻ വ്യക്തമാക്കുന്നത്. ബുധനാഴ്ച ഖമ്മത്ത് ബിആർഎസ് നടത്തിയ മെഗാറാലിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഗവർണർമാർക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. 

 

'കശ്മീരിലേക്ക് പോകൂ' പരാമര്‍ശം; മുന്‍ ഡിഎംകെ വക്താവിനെതിരെ കോടതിയെ സമീപിച്ച് തമിഴ്നാട് ഗവര്‍ണര്‍ 

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം, കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും