
ചെന്നൈ: തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നതായി മന്ത്രി ആധവ് അർജുനയുടെ പ്രഖ്യാപനം. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ട ദിനമായ നവംബർ 1 തമിഴ്‌നാട് ദിനമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തമിഴിന് മുൻഗണന നൽകുന്ന തരത്തിൽ സംസ്ഥാനത്തിനായി ഒരു പ്രത്യേക പതാക രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡി എം കെയും ബി.ജെ.പിയും ശക്തമായ എതിർപ്പുമായി രംഗത്തെത്തി. മദ്രാസ് സംസ്ഥാനത്തിന്റെ പേര് 'തമിഴ്‌നാട്' എന്ന് മാറ്റാനുള്ള ചരിത്രപരമായ പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാർത്ഥ തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടതെന്ന് ഡി.എം.കെ പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്തിനായി പ്രത്യേക പതാക തയ്യാറാക്കാനുള്ള നീക്കം രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി ആരോപിക്കുകയും അത്തരം നിലപാടുകളെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുകയും ചെയ്തു.
ഇതിനിടയിൽ, ബി.ജെ.പിയുടെ കുറ്റപ്പെടുത്തലുകൾക്ക് ശക്തമായ മറുപടിയുമായി ടി.വി.കെ സൈബർ വിങ് രംഗത്തെത്തി. കർണാടകത്തിലെ ബി.ജെ.പി മുഖ്യമന്ത്രിമാർ ഔദ്യോഗികമായി സംസ്ഥാന പതാക ഉയർത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ടി.വി.കെ സൈബർ വിഭാഗം ബി.ജെ.പിയുടെ വിഭജന ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam