'ഇവിടുത്തെപ്പോലെ അവിടെയും'; തമിഴ്നാട്ടിലും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്, ഒപ്പുവെയ്ക്കാനുള്ളത് 21 ബില്ലുകൾ

Published : Aug 19, 2022, 03:10 PM ISTUpdated : Aug 19, 2022, 03:12 PM IST
'ഇവിടുത്തെപ്പോലെ അവിടെയും'; തമിഴ്നാട്ടിലും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്,  ഒപ്പുവെയ്ക്കാനുള്ളത് 21 ബില്ലുകൾ

Synopsis

സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏപ്രിൽ മാസത്തിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവരെഅതിൽ ഒപ്പുവച്ചിട്ടില്ല. ഈ ബിൽ പരിഗണനയിലിരിക്കെ ഗവർണർ ആർ.എൻ.രവി മൂന്ന് വൈസ്ചാൻസലർമാരെക്കൂടി നിയമിച്ചു.

ചെന്നൈ: കേരളത്തിൽ നടക്കുന്ന സർക്കാർ ഗവർണർ പോരിന്‍റെ ഏതാണ്ട് തനിയാവർത്തനമാണ് തമിഴ്നാട്ടിലും നടക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏപ്രിൽ മാസത്തിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവരെഅതിൽ ഒപ്പുവച്ചിട്ടില്ല. ഈ ബിൽ പരിഗണനയിലിരിക്കെ ഗവർണർ ആർ.എൻ.രവി മൂന്ന് വൈസ്ചാൻസലർമാരെക്കൂടി നിയമിച്ചു.

 ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത നിലയാണ്. ഇത് സർവകലാശാലകളിൽ ഭരണപരമായ തടസ്സമുണ്ടാക്കുന്നു. ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണിത് എന്നാണ് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറ‌ഞ്ഞത്. മാസങ്ങളായി തമിഴ്നാട് സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ് ഗവർണർ ആർ.എൻ.രവി. ഒരു ഘട്ടത്തിൽ ഗവർണറുടെ പരിപാടികൾ മന്ത്രിമാർ ബഹിഷ്കരിക്കുന്ന നില വരെ എത്തിയിരുന്നു. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ച് വരികയാണ്. 

ഈ സാഹചര്യത്തിലാണ് അളഗപ്പ സർവകലാശാല, മനോൻമണ്യം സുന്ദരനാർ സർവകലാശാല, തിരുവള്ളുവർ സർവകലാശാല എന്നിവിടങ്ങളിൽ ഗവർണർ വിസിമാരെ നിയമിച്ചത്. ഇവരുടെ നിയമനക്കാര്യം രാജ്ഭവൻ സർക്കാരുമായി കൂടിയാലോചിച്ചില്ലെന്നാണ് വിവരം.

സംസ്ഥാനത്തെ 13 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. ഇതടക്കം 21 ബില്ലുകളിൽ ഒപ്പുവയ്ക്കാതെ ഗവർണർ വച്ചുനീട്ടുകയാണ്. കഴിഞ്ഞ ദിവസം ഗവർണറെ നേരിൽക്കണ്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഭരണഘടനയുടെ ആത്മാവും തമിഴ്നാട്ടിലെ ജനങ്ങളുടെ ഇച്ഛയും സംരക്ഷിക്കാൻ ബില്ലുകളിൽ ഒപ്പുവയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മൂന്ന് വിസിമാരെ നിയമിച്ചുകൊണ്ട്, വിട്ടുകൊടുക്കാനില്ല എന്ന സന്ദേശമാണ് ഗവർണർ നൽകിയത്. 

നിയമനത്തിന് തൊട്ടുപിന്നാലെ പുതിയ മൂന്ന് വൈസ് ചാൻസലർമാരെയും മുഖ്യമന്ത്രി സ്റ്റാലിൻ തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയും ചീഫ് സെക്രട്ടറി വി.ഇരൈ അൻപും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഗവർണറെ അറിയിക്കാതെ ഉന്നത വിദ്യാഭ്യാസമന്ത്രി സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചിരുന്നു. മധുര കാമരാജ് സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങ് ഗവർണർ രാഷ്ട്രീയവൽക്കരിച്ചു എന്നാരോപിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചതും അടുത്തിടെയാണ്.

Read Also: ഗവര്‍ണര്‍ വീട്ടുവീഴ്ചക്കില്ല,കണ്ണൂര്‍ യൂണിവേഴ്സിറ്റി വീസി ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുന്നുവെന്ന് സൂചന

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ