രാജസ്ഥാന് പിന്നാലെ പഞ്ചാബിലും ഗ്രീൻഫംഗസ് ബാധ സ്ഥിരീകരിച്ചു

Published : Jun 20, 2021, 11:28 AM IST
രാജസ്ഥാന് പിന്നാലെ പഞ്ചാബിലും ഗ്രീൻഫംഗസ് ബാധ സ്ഥിരീകരിച്ചു

Synopsis

രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്ത ഗ്രീൻ ഫംഗസ് ബാധ പഞ്ചാബിലും. 

ജലന്ധർ: രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്ത ഗ്രീൻ ഫംഗസ് ബാധ പഞ്ചാബിലും. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീൻ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കൊവിഡ് മുക്തനായ 62-കാരനിലാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജലന്ധർ സിവിൽ ആശുപത്രി എപ്പിഡെമിയോളജിസ്റ്റ് ഡോ. പരംവീർ സിംഗാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.

രാജസ്ഥാനിലെ 34-കാരനാണ് നേരത്തെ ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ട് മാസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചത്.

ഗ്രീന്‍ ഫംഗസ്, 'ആസ്പഗുലിസിസ്'  അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നു, ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്ന് രാഹുൽ ഗാന്ധി
സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; അപകടം ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുമ്പോൾ; വൻ പ്രതിഷേധം