പുനെയിൽ ജിബിഎസ് വ്യാപിക്കുന്നു, ചികിത്സ തേടിയവരുടെ എണ്ണം 140 ആയി; 27 പേർ വെന്‍റിലേറ്ററിൽ

Published : Jan 31, 2025, 11:40 AM ISTUpdated : Jan 31, 2025, 12:39 PM IST
പുനെയിൽ ജിബിഎസ് വ്യാപിക്കുന്നു, ചികിത്സ തേടിയവരുടെ എണ്ണം 140 ആയി; 27 പേർ വെന്‍റിലേറ്ററിൽ

Synopsis

പുനെയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് 27 പേരെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു

മുബൈ: പുനെയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഇനി വരേണ്ടതുണ്ട്. സ്ഥിരീകരിച്ചവരില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്.

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് 27 പേരെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗനമം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം വീണ്ടും വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാറിന്‍റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്. 

പൂനെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു

 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ