ആനൂകൂല്യങ്ങള്‍ ഉടനടി നല്‍കിയില്ലെങ്കില്‍ വരള്‍ച്ച; ജലവിഭവ വകുപ്പിന് ഭീഷണിയുമായി മുന്‍ ജീവനക്കാരന്‍

By Web TeamFirst Published Jul 5, 2021, 9:20 AM IST
Highlights

ജലവിഭവ വകുപ്പിന് കീഴിലുള്ള സൂപ്രണ്ട് എന്‍ജിനിയറായിരുന്നു ഫെഫാര്‍. നര്‍മ്മദ അണക്കെട്ട് പദ്ധതിയിലൂടെ ബാധിക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിയായ നടപടികളില്‍ ആയിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.2018ല്‍ എട്ട് മാസത്തില്‍ 16 ദിവസം മാത്രം ഹാജരായതിനായിരുന്നു ഇയാള്‍ക്കെതിരെ നടപടി എടുത്തത്. 

ഗ്രാറ്റിവിറ്റി നല്‍കിയില്ലെങ്കില്‍ വരള്‍ച്ചയുണ്ടാവുമെന്ന വാദവുമായി ഗുജറാത്തില്‍ മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍. ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരമെന്ന് സ്വയം അവകാശപ്പെടുന്ന രമേശ്ചന്ദ്ര ഫെഫാറാണ് ഭീഷണിയുമായി എത്തിയിട്ടുള്ളത്. കാരണങ്ങള്‍ വ്യക്തമാക്കാതെ ഏറെക്കാലം ജോലിക്ക് ഹാജരാകാതെ വന്നതോടെയാണ് ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു രമേശ്ചന്ദ്ര ഫെഫാറിനോട് പിരിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.  ഇതിന് പിന്നാലെയാണ് മറ്റ് ആനുകൂല്യങ്ങള്‍ ഉടനടി നല്‍കിയില്ലെങ്കില്‍ തന്‍റെ പ്രത്യേക കഴിവുകള്‍ ഉപയോഗിച്ച് ലോകത്ത് വരള്‍ച്ചയുണ്ടാക്കുമെന്നാണ് ഇയാളുടെ ഭീഷണി.

കല്‍ക്കി അവതാരമെന്ന് അവകാശപ്പെട്ടുതുടങ്ങിയതിന് ശേഷമാണ് ഇയാള്‍ ജോലിക്ക് ഹാജരാവാതിരുന്നത്. പതിനാറ് ലക്ഷം രൂപയോളം ഗ്രാറ്റുവിറ്റിയായും 16 ലക്ഷം രൂപ ശമ്പളമായും നല്‍കാതെ അപമാനിക്കുന്ന  പൈശാചിക ശക്തിയാണ് സര്‍ക്കാരിലുളളതെന്നും ഭീഷണിക്കത്തില്‍ ഇയാള്‍ പറയുന്നു. മഹാവിഷ്ണുവിന്‍റെ പത്താമത്തെ അവതാരമാണ് താനെന്നും ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ വരള്‍ച്ച സൃഷ്ടിക്കുമെന്നും ജലവിഭവ വകുപ്പിനുളള കത്തില്‍ ഇയാള്‍ അവകാശപ്പെടുന്നു. ജലവിഭവ വകുപ്പിന് കീഴിലുള്ള സൂപ്രണ്ട് എന്‍ജിനിയറായിരുന്നു ഫെഫാര്‍.

നര്‍മ്മദ അണക്കെട്ട് പദ്ധതിയിലൂടെ ബാധിക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിയായ നടപടികളില്‍ ആയിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.2018ല്‍ എട്ട് മാസത്തില്‍ 16 ദിവസം മാത്രം ഹാജരായതിനായിരുന്നു ഇയാള്‍ക്കെതിരെ നടപടി എടുത്തത്. ഇദ്ദേഹത്തിന്‍റെ മാനസികാവസ്ഥ പരിഗണിച്ചായിരുന്നു പിരിഞ്ഞ് പകാന്‍ ആവശ്യപ്പെട്ടെതെന്ന് ഗുജറാത്തിലെ ജലവിഭവ വകുപ്പ് പ്രതികരിക്കുന്നത്. ജോലി ചെയ്യാത്ത കാലത്തെ സാലറിയാണ് ആവശ്യപ്പെടുന്നതെന്നും മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച നടപടി പുരോഗമിക്കുകയാണെന്നും വകുപ്പ് വിശദമാക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!