
ദില്ലി : ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് നിർദേശം. വാരാണസി ജില്ലാ കോടതിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാഗങ്ങളിൽ സർവേ നടത്താനാണ് നിർദേശം. ജലസംഭരണി ഉൾപ്പെടുന്ന ഭാഗങ്ങൾ നേരത്തെ സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരുന്നു. മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി നാല് വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്. രാവിലെ 8 മുതൽ 12 മണിവരെ സർവേ നടത്താനാണ് കോടതി അനുവാദം നൽകിയത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ല. ഈ സമയത്ത് പ്രാർത്ഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
മണിപ്പൂർ കലാപം; പ്രതിഷേധം കനത്തു, അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam