
ദില്ലി: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദ്കുമാറിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ആനന്ദ്കുമാറിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള റിപ്പോർട്ട് കോടതി തേടി. 500 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ഇക്കാര്യത്തിൽ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. തട്ടിപ്പിന് പിന്നിൽ ആര് ആർക്കാണ് ഇതുകൊണ്ട് നേട്ടമുണ്ടായത് എന്ന കാര്യത്തിൽ എല്ലാം വിവരങ്ങളും പുറത്തുവരണം. കുറ്റപത്രം സമർപ്പിച്ച ശേഷം ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാൻ സുപ്രീംകോടതി ആദ്യം നിർദ്ദേശിച്ചെങ്കിലും ആനന്ദ്കുമാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കാര്യം മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ ശ്യാം നന്ദൻ എന്നിവർ ഉന്നയിച്ചതോടെയാണ് കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയ്ക്കാൻ തയ്യാറായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam