വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കും; ചർച്ചകൾ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി

By Web TeamFirst Published Feb 16, 2021, 10:56 AM IST
Highlights

കൊവിഡ് വാക്സീൻ സ്വകാര്യ വിപണിയിൽ ഉടൻ ലഭ്യമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. വ്യാജ വാക്സീനുകൾ എത്താനുള്ള സാധ്യത പരിഗണിച്ചാണ് മരുന്ന് കമ്പനികൾക്ക് നിർദേശം

ദില്ലി: കൊവിഡ് വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇക്കാര്യത്തില്‍ സർക്കാർ ചർച്ചകൾ തുടങ്ങിയതായി ഹർഷവർധൻ അറിയിച്ചു. അൻപത് വയസിന് മുകളിലുള്ളവർക്കാണ് അടുത്ത ഘട്ടത്തില്‍ വാക്സീൻ നല്‍കുന്നത്. കൊവിഡ് വാക്സീൻ സ്വകാര്യ വിപണിയിൽ ഉടൻ ലഭ്യമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. വ്യാജ വാക്സീനുകൾ എത്താനുള്ള സാധ്യത പരിഗണിച്ചാണ് മരുന്ന് കമ്പനികൾക്ക് നിർദേശം. സർക്കാരിൻ്റെ വാക്സിനേഷൻ ദൗത്യത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

click me!