
ചണ്ഡിഗഡ്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നിരോധനം. പൊതു സ്ഥലങ്ങളിൽ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സർക്കാർ നിരോധനം ഏര്‍പ്പെടുത്തിയത്.
ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്റ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 13,000 പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൊവിഡ് 19 വ്യാപനം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിന്റെ താല്‍പര്യപ്രകാരമാണ് തീരുമാനമെടുത്തതെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam