ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Jun 21, 2021, 8:58 AM IST
Highlights

പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ ശേഷം ദ്വീപിൽ നടപ്പാക്കിയ നിയമപരിഷ്കാരങ്ങൾ ചോദ്യം ചെയ്തുളള ഹർജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്

ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യകിറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഇതിലൊന്ന്. അർഹരായവർക്ക് സഹായം നൽകിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾ ഇന്ന് കോടതിയെ ധരിപ്പിക്കും. പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ ശേഷം ദ്വീപിൽ നടപ്പാക്കിയ നിയമപരിഷ്കാരങ്ങൾ ചോദ്യം ചെയ്തുളള ഹർജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ലക്ഷദ്വീപിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുളള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നാണ് ഇക്കാര്യത്തിൽ അഡ്മിനിസ്ട്രേഷന്‍റെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!