
ചെന്നൈ: തമിഴ്നാട്ടിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ തുടരുന്നു. ചെന്നൈ നഗരത്തിലടക്കം വെള്ളക്കെട്ടിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. നിരവധി വീടുകളിൽ വെളളം കയറി. പല സബ് വേകളും അടച്ചു. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 4 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. മഴ കനക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ ചെന്നൈ അടക്കം 4 വടക്കൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി നൽകി. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 ടീമുകളെ ചെന്നൈയിൽ മാത്രം നിയോഗിച്ചിട്ടുണ്ട്. ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam