ബെംഗളുരുവിൽ വീണ്ടും കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങി, വാഹനങ്ങൾ നശിച്ചു, ദുരിതത്തിൽ ടെക് സിറ്റി

Published : Oct 20, 2022, 10:55 AM ISTUpdated : Oct 20, 2022, 11:07 AM IST
ബെംഗളുരുവിൽ വീണ്ടും കനത്ത മഴ; റോഡുകൾ  വെള്ളത്തിൽ മുങ്ങി, വാഹനങ്ങൾ നശിച്ചു, ദുരിതത്തിൽ ടെക് സിറ്റി

Synopsis

കനത്ത മഴയിൽ മജസ്റ്റിക്കിന് സമീപത്തെ മതിൽ ഇടിഞ്ഞുവീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 

ബംഗളൂരു : ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ബെല്ലന്ദൂരിലെ ഐടി മേഖല ഉൾപ്പെടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിലായി. നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള രാജമഹൽ ഗുട്ടഹള്ളിയിൽ 59 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി യെല്ലോ അലേർട്ട് തുടരുമെന്ന് അറിയിച്ചു.

വെള്ളക്കെട്ടുള്ള റോഡുകളുടെയും തുറന്ന മാൻഹോളുകളിലേക്ക് വെള്ളം ഒഴുകുന്നതന്റെയും ബേസ്മെൻറ് പാർക്കിംഗുകളിൽ വെള്ളത്തിനടിയിലായ വാഹനങ്ങളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൈകുന്നേരം 7.30-ഓടെ മഴ തുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കനത്ത മഴയിൽ മജസ്റ്റിക്കിന് സമീപത്തെ മതിൽ ഇടിഞ്ഞുവീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 

കഴിഞ്ഞ മാസം, തുടർച്ചയായി മൂന്ന് ദിവസമായി പെയ്ത മഴയെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഇത് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷപാർട്ടിയായ കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനും കാരണമാകുകയും ചെയ്തിരുന്നു. ആഗോള ഐടി കമ്പനികളും ആഭ്യന്തര സ്റ്റാർട്ടപ്പുകളും സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായിരുന്നു. വെളളക്കെട്ട് ഒഴിവാകാൻ ദിവസങ്ങളെടുത്തു. 

സമീപത്തെ ജനവാസ മേഖലകളിൽ കുടിവെള്ള വിതരണവും വൈദ്യുതി ലൈനുകളും തകരുകയും ചെയ്തു. യാത്രകൾക്ക് പലരും ട്രാക്ടറുകൾ ഉപയോഗിക്കേണ്ടിയും വന്നിരുന്നു. സ്കൂളുകൾ അടച്ചിടുകയും ഓഫീസുകളിൽ പോകുന്നവർക്കായി വർക്ക് അറ്റ് ഹോം സംവിധാനം ഒരുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വിമാന സർവ്വീസുകൾ നിർത്തിവെക്കേണ്ടി വന്നു. വെള്ളപ്പൊക്കത്തിൽ റോഡുകളും വീടുകളും മുങ്ങിയതിന്റെയും വെള്ളത്തിൽ മുങ്ങിയ വിലകൂടിയ കാറുകളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഐടി തലസ്ഥാനത്ത് റെക്കോർഡ് മഴയാണ് കഴിഞ്ഞ മാസം പെയ്തത്. മൺസൂൺ ആരംഭിച്ചതിന് ശേഷം 1706 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 2017ൽ നഗരത്തിൽ 1,696 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?