ദില്ലിയിൽ കനത്ത മഴ, ഓറഞ്ച് അലർട്ട്, പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും, അമിത് ഷായുടെ വിമാനം വഴി തിരിച്ചു വിട്ടു

Published : Sep 01, 2025, 10:00 PM IST
heavy rain alert

Synopsis

ദില്ലിയിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യമുനയിലെ ജലനിരപ്പ് ഉയർന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അമിത് ഷായുടെ വിമാനം വഴിതിരിച്ചുവിട്ടു.

ദില്ലി: ദില്ലിയിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായി. 

മഴ ശക്തമായത് വ്യോമഗതാഗതത്തെ ബാധിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം വഴി തിരിച്ചു വിട്ടു. ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിമാനമാണ് ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടത്. ജമ്മുകശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഇന്ന് അമിത് ഷാ സന്ദർശനം നടത്തിയിരുന്നു.

കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയതോടെ ദില്ലി സർക്കാർ നദീതീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ഡൽഹി, ഗുരുഗ്രാം ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് നടപടി.

കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹിയിലും എൻസിആറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും, മിതമായതോ കനത്തതോ ആയ മഴയ്ക്ക് തയ്യാറെടുക്കാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു