
ഷിംല: കൊവിഡ് അവസാനിച്ചിട്ടില്ലെന്നും വിനോദസഞ്ചാരികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ. വളരെയധികം വിനോദ സഞ്ചാരികൾ ഇവിടെയെത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ അഭ്യർത്ഥന. 'സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിവ്‍ ആശങ്കയുണ്ട്. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. അതിനൊടൊപ്പം തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.' എഎൻഐയോട് സംസാരിക്കവേ ജയറാം താക്കൂർ വ്യക്തമാക്കി.
ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടതാവശ്യമാണ്. ജനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിർച്വൽ മീറ്റിംഗിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 'രണ്ട് വർഷത്തിന് ശേഷം ജയിലിൽ നിന്ന് പുറത്ത് വന്നത് പോലെ തോന്നുന്നു. വലിയൊരു ജനക്കൂട്ടമുണ്ട്. ഞങ്ങൾ കൊവിഡിനെക്കുറിച്ച് ഭയപ്പെടുന്നില്ല. മൂന്നാം തരംഗത്തിന് മുമ്പ് ഞങ്ങൾ ഇവിടെയെത്തിയെന്ന് കരുതുന്നു.' വിനോദസഞ്ചാരികളിലൊരാളുടെ വാക്കുകൾ.
അതേ സമയം ജനങ്ങളിൽ കൊവിഡ് വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ഹരിദ്വാർ സിറ്റി പൊലീസ് ഉദ്യോഗസ്ഥൻ അഭയ് സിംഗ് പറഞ്ഞു. 'ജനങ്ങൾക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. എല്ലാവരും എത്തുന്നത് ഹർ കി പൗരിയിലേക്കാണ്. ഒരു പരിധിയിലധികം ആളുകൾ അങ്ങോട്ട് പോകരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നുണ്ട്.' അഭയ് സിംഗ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam