'ഹിന്ദു യുവാക്കൾക്ക് രണ്ടോ മൂന്നോ കുട്ടികൾ വേണം'; അല്ലെങ്കിൽ നിലനിൽപ്പിന് ഭീഷണിയെന്ന് വിഎച്ച്പി നേതാവ്

By Web TeamFirst Published Jan 14, 2022, 6:15 PM IST
Highlights

ഹിന്ദു യുവാക്കൾ വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് മിലിന്ദ് പരാണ്ഡെ. ജനസംഖ്യയിൽ കുറവ് വരുന്നത് നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുമെന്നും പരാണ്ഡെ  മധ്യപ്രദേശിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു

ദില്ലി: ഹിന്ദു യുവാക്കൾ വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് മിലിന്ദ് പരാണ്ഡെ. ജനസംഖ്യയിൽ കുറവ് വരുന്നത് നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുമെന്നും പരാണ്ഡെ  മധ്യപ്രദേശിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

വിഎച്ച്പിയും ബജ്‌റംഗ്ദളും സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തിലായിരുന്നു മിലിന്ദ് പരാണ്ഡെയുടെ പരാമർശം. വിവാഹം കഴിഞ്ഞാൽ ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണം എന്ന് ഓരോ യുവാവും ചിന്തിക്കണം. ജനസംഖ്യ കുറഞ്ഞാൽ അത് ഹിന്ദുക്കൾക്ക് പ്രതിസന്ധിയുണ്ടാകും. അതിനാൽ, ഒരു വ്യക്തിക്ക് മാത്രമല്ല, സമൂഹത്തിന്റെ സംരക്ഷണത്തിനും, ഓരോ ഹിന്ദു കുടുംബത്തിനും രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടായിരിക്കണം. 

ജനസംഖ്യ കുറഞ്ഞാൽ ഹിന്ദുക്കൾക്ക് പ്രതിസന്ധിയുണ്ടാകും. അതിനാൽ, ഒരു വ്യക്തിക്ക് മാത്രമല്ല, സമൂഹത്തിന്റെ സംരക്ഷണത്തിനും, ഓരോ ഹിന്ദു കുടുംബത്തിനും രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടായിരിക്കണം. ഹിന്ദു സമൂഹം അവരുടെ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്. അതുകൊണ്ടാണ് ബ്രിട്ടീഷ് കൊളോണിയൽ മേധവികൾ,  അവരെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന്  തടയാൻ ശ്രമിച്ചത്. അതിനായി ഹിന്ദുക്കൾക്ക് തങ്ങളുടെ പൂർവ്വികരെയും ചരിത്രത്തെയും കുറിച്ച് നാണക്കേടുണ്ടാകുന്ന തരത്തിൽ ഒരു പുതിയ വിദ്യാഭ്യാസ സമ്പ്രദായം വരെ ബ്രിട്ടീഷുകാർ കൊണ്ടുവന്നു.

ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. മതപരിവർത്തനത്തിന്റെ അപകടം വർധിച്ചുവരുന്നു. മുസ്ലീങ്ങളുടെ ജനസംഖ്യയും വർധിച്ചുവരികയുമാണ്. ഹിന്ദു ജനസംഖ്യ കുറഞ്ഞാൽ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണിയുണ്ടാകുമെന്നത് ചരിത്രത്തിലുണ്ടെന്നും പരാണ്ഡെ പറഞ്ഞു.

click me!