പെൺകുട്ടിയുടെ കൈയില്‍ പിടിച്ച് 'ഐ ലവ് യു' എന്ന് പറഞ്ഞു, അമ്മയുടെ പരാതി; 19കാരന് ശിക്ഷ വിധിച്ച് പോക്സോ കോടതി

Published : Aug 02, 2024, 04:12 PM IST
പെൺകുട്ടിയുടെ കൈയില്‍ പിടിച്ച് 'ഐ ലവ് യു' എന്ന് പറഞ്ഞു, അമ്മയുടെ പരാതി; 19കാരന് ശിക്ഷ വിധിച്ച് പോക്സോ കോടതി

Synopsis

എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങൾ വിധിയില്‍ ഒഴിവാക്കിയിട്ടുണ്ട്.

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിച്ച് 'ഐ ലവ് യു' എന്ന് പറഞ്ഞതിന് യുവാവിന് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി. പത്തൊൻപതുകാരനായ യുവാവിനെ രണ്ട് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. ഇന്ത്യൻ പീനൽ കോഡ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേയാണ് വിധിച്ചത്. 

എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങൾ വിധിയില്‍ ഒഴിവാക്കിയിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് സംഭവം ഉണ്ടായത്. 14 വയസുള്ള പെൺകുട്ടിയെ യുവാവ് തന്‍റെ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലേക്ക് കൊണ്ട് പോയി കൈപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിൽ പറയുന്നത്.

 ഐ ലവ് യൂ എന്ന് കൈയില്‍ പിടിച്ച് പറഞ്ഞ് കൊണ്ട് യുവാവ് അടുത്തേക്ക് വലിക്കുകയും ചെയ്തു. കണ്ണീരോടെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് കുട്ടി സംഭവിച്ച കാര്യങ്ങൾ പറയുകയായിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് യുവാവിന്‍റെ വാദം. പക്ഷേ, തമ്മിൽ ബന്ധമുണ്ടായിരുന്നെങ്കിൽ പെൺകുട്ടി സംഭവം അമ്മയെ അറിയിക്കില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാളുടെ വാദം തള്ളുകയായിരുന്നു.

റോഡരികിലും കുറ്റിക്കാട്ടിലുമുള്ള പരസ്യ മദ്യപാനം തടുക്കണം, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുമായി കൂട്ടുകൂടാൻ ബിഎൻപി: ദേശീയ അധ്യക്ഷൻ നിതിൻ നബീന് കത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി; രാഷ്ട്രീയ-നയതന്ത്ര സൗഹൃദം ലക്ഷ്യം
ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സഞ്ജയ് സിങ്; 'പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല'