
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച (30/10/2025) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധിയായിരിക്കും. 30 ന് വെകിട്ട് അഞ്ചുമണിക്കാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍ നിന്നാണ് ആറാട്ടി ഘോഷയാത്ര ആരംഭിക്കുക. വള്ളക്കടവില്‍ നിന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോവുക. അതുകൊണ്ട് തന്നെ ഒക്ടോബർ 30ന് വൈകീട്ട് 4.45 മുതല്‍ രാത്രി 9 മണിവരെ വിമാനത്താവളം അടച്ചിടാനും നിർദേശമുണ്ട്. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. 10 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അല്‍പശി ആറാട്ട് വെള്ളിയാഴ്ച നടത്തുന്ന ആറാട്ട് കലാശത്തോടെയാണ് ഉത്സവം സമാപിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam