ജാമ്യം നേടി പുറത്തിറങ്ങിയ സിജെപി നേതാക്കൾക്ക് വീണ്ടും കുരുക്ക്; ഡൽഹി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

Published : Oct 22, 2026, 11:46 AM IST
CJP Leaders ajinkya shinde, Ashuthosh Ranka, Sourav Das

Synopsis

തിഹാർ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് ഡൽഹി പോലീസിന്റെ സമൻസ്. ജന്തർമന്തർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ജനതാദൾ യുണൈറ്റഡിന്റെ പരാതിയിലാണ് നടപടി.

ഡൽഹി: തിഹാർ ജയിലിൽ നിന്ന് മോചിതരായതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവർക്കും മറ്റൊരു നേതാവായ അജിങ്ക്യ ഷിൻഡെയ്ക്കും ഡൽഹി ക്രൈം ബ്രാഞ്ചിൻ്റെ സമൻസ്. ജന്തർമന്തർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ ബാരിക്കേഡ് മറികടന്ന് ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഇവർക്ക് നോട്ടീസ് അയച്ചത്.

ഇന്ന് 12 മണിക്ക് രാജ്‌ഗോരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. ഒക്ടോബർ 13-നാണ് ഈ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ജനതാദൾ യുണൈറ്റഡാണ് കേസിലെ പരാതിക്കാർ. പ്രതിഷേധം നടന്ന സ്ഥലം ഇവരുടെ ഓഫീസിന് അടുത്താണ്.

ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്ന് എഴുതി നൽകിയതിൻ്റെയും അരലക്ഷം രൂപയുടെ ബോണ്ടിൻ്റെയും അടിസ്ഥാനത്തിലാണ് ഇന്നലെ സൗരവ് ദാസിനും അശുതോഷ് രാങ്കയ്ക്കും ദില്ലയിലെ പ്രത്യേക മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. തിഹാർ ജയിലിൽ തടവിലായിരുന്ന ഇരുവരും രാത്രിയോടെയാണ് ജയിൽ മോചിതരായത്. അന്വേഷണവുമായി സഹകരിക്കാൻ ഇരുവരോടും കോടതി ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസ് ഇവരടക്കം മൂന്ന് നേതാക്കൾക്കും സമൻസ് അയച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്രദ്ധയ്ക്ക് മുംബൈയിലെ 'സെഡ് ഗ്യാങ്ങു'മായി ബന്ധം, നാഗ്പുരിലേക്ക് എത്തിയത് ഒളിത്താവളം തേടിയെന്ന് പൊലീസ്
ബം​ഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവന: വിശദീകരണവുമായി നേഹ ബോറ