ടണലിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷയ്ക്ക് ഓടിയെത്തി, ഇപ്പോൾ വീട് പൊളിച്ചുമാറ്റി അധികൃതര്‍; വിവാദമായപ്പോൾ അനുനയം

Published : Mar 01, 2024, 09:42 AM IST
ടണലിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷയ്ക്ക് ഓടിയെത്തി, ഇപ്പോൾ വീട് പൊളിച്ചുമാറ്റി അധികൃതര്‍; വിവാദമായപ്പോൾ അനുനയം

Synopsis

പ്രദേശത്ത് ആകെ പൊളിച്ചത് വക്കീൽ ഹസന്റെ വീട് മാത്രമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്ക് ഭൂനികുതി അടച്ചിരുന്നുവെന്നും, റേഷൻ കാർഡ് ഉൾപ്പടെയുള്ള എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും വക്കീൽ ഹസൻ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ്  എന്ന സംഘമായിരുന്നു. ആ സംഘത്തിൽ ഉൾപ്പെട്ട വക്കീൽ ഹസന്റെ വീട് പൊളിച്ച് മാറ്റിയിരിക്കുകയാണ് ദില്ലി വികസന അതോറിറ്റി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

രാജ്യം നടുങ്ങിയ ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ് എന്ന സംഘമായിരുന്നു. റാറ്റ് മൈനേഴ്സിലുള്‍പ്പെട്ട വക്കീൽ ഹസന്റെ വീടാണ് കഴിഞ്ഞ ദിവസം ദില്ലി വികസന അതോറിറ്റി പൊളിച്ചുമാറ്റിയത്. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.  എന്നാൽ പ്രദേശത്ത് ആകെ പൊളിച്ചത് വക്കീൽ ഹസന്റെ വീട് മാത്രമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്ക് ഭൂനികുതി അടച്ചിരുന്നുവെന്നും, റേഷൻ കാർഡ് ഉൾപ്പടെയുള്ള എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും വക്കീൽ ഹസൻ പറയുന്നു.

രാത്രിയിൽ മക്കൾ മാത്രമുള്ളപ്പോഴാണ് പൊലീസ് എത്തിയതെന്നും മക്കളെ പൊലീസ് മർദ്ദിച്ചുവെന്നുമുള്ള ഗുരുതര ആരോപണമാണ് കുടുബം ഉന്നയിക്കുന്നത്. വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ എടുക്കാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. പൊളിച്ച വീടിന്റെ മുൻപിൽ സമരത്തിലാണ് വക്കീൽ ഹസന്റെ കുടുംബം. സംഭവം വിവാദമായതോടെ ദില്ലി വികസന അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ദില്ലി ലഫ്റ്റനന്റ് ഗവർണർ ഇടപെട്ട് വീട് വച്ച് നല്‍കാമെന്ന ഉറപ്പ് നൽകിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്
ഇന്ത്യാ മുന്നണിക്ക് രാജ്യസഭയിലേക്ക് എംപിയെ അയക്കണോ... ഒവൈസി തീരുമാനിക്കും; ബിഹാറിൽ നിർണായകമായി എഐഎംഐഎം