
ജയ്പൂർ: അജ്മേർ ദർഗയിൽ സംഘർഷം. തിങ്കളാഴ്ചയാണ് ഒരുവിഭാഗവും ദർഗയിലെ സുരക്ഷാ ചുമതലയുള്ള വിഭാഗവും ഏറ്റുമുട്ടിയത്. സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം. ഉറൂസിൽ പങ്കെടുത്ത ഇവർ ബറേൽവി വിഭാഗത്തിനായി മുദ്രാവാക്യം മുഴക്കി. ഇതോടെ ദർഗയുടെ ചുമതല വഹിക്കുന്ന വിഭാഗം ഇവർക്കെതിരെ രംഗത്തെത്തുകയും തർക്കം അടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവം അന്വേഷിക്കുമെന്ന് ദർഗ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ബറേൽവി വിഭാഗത്തിനായി മുദ്രാവാക്യം മുഴക്കിയവർ കയ്യാങ്കളിക്കിടെ രക്ഷപ്പെട്ടു. ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam