1000 കിലോമീറ്റർ നീളത്തിൽ ഇന്ത്യക്ക് മുകളിൽ കൂറ്റൻ മേഘപാളി? ആശങ്കപ്പെടാനൊന്നുമില്ല, വാർത്തകളിൽ അതിശയോക്തി!

Published : Apr 05, 2026, 03:21 PM IST
cloud

Synopsis

ഇന്ത്യക്ക് മുകളിൽ ദൃശ്യമായ 1000 കിലോമീറ്റർ നീളമുള്ള മേഘപാളി ആശങ്കാജനകമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ. വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്ന ഈ സാധാരണ പ്രതിഭാസം ഉത്തരേന്ത്യയിൽ ശൈത്യകാല മഴയ്ക്കും മഞ്ഞിനും കാരണമാകും. മാധ്യമ വാർത്തകളിലെ അതിശയോക്തിക്ക് വിപരീതമായി, ഇത് ഒരു സാധാരണ കാലാവസ്ഥാ മാറ്റം മാത്രമാണ്.

ദില്ലി: ഇന്ത്യയുടെ ആകാശത്ത് 1000 കിലോമീറ്റർ നീളത്തിൽ മേഘങ്ങൾ വന്നുചേർന്നത് വിചിത്രവും ആശങ്കയുമുയർത്തുന്ന പ്രതിഭാസമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വമ്പൻ മേഘപാളി ദൃശ്യമായത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന മേഘപാളിയുടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ ഈ മേഘക്കൂട്ടം വരും ദിവസങ്ങളിൽ മേഖലയിലെ കാലാവസ്ഥയെ ബാധിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് പ്രകാരം, ഈ വാരാന്ത്യം വടക്ക്-പടിഞ്ഞാറൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാറ്റിന്റെയും മഴയുടെയും ദിനങ്ങളായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. 

എന്നാൽ, 1000 കിലോമീറ്റർ നീളമുള്ള മേഘങ്ങൾ വിചിത്ര പ്രതിഭാസമല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ മേഘങ്ങൾ അസാധാരണമോ വിചിത്ര മായതോ ആയ പ്രതിഭാസമല്ല. വെസ്റ്റേൺ ഡിസ്റ്റർബ്ൻസ് എന്ന പ്രതിഭാസമാണ് ഈ മേഘപാളി. മെഡിറ്ററേനിയൻ കടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ഒരു തണുത്ത, ഈർപ്പമുള്ള കാറ്റാണ് ഈ മേഘപാളികളെ എത്തിക്കുന്നത്. ഈ മേഘപാളി ഇന്ത്യയിലെ കാലാവസ്ഥയെ ബാധിക്കുമെന്നത് ശരിയാണ്. ഉത്തരേന്ത്യയിൽ മഴയും മഞ്ഞും ഉണ്ടാക്കാൻ ഈ മേഘപാളികൾ കാരണമാകും. ശീതകാലത്ത് മഴ ലഭിക്കാൻ പ്രധാന കാരണം ഈ മേഘമായിരിക്കും. 

അതുകൊണ്ട് തന്നെ താപനിലയിൽ കുറവുണ്ടാകും. കേരളത്തിൽ ന്യൂന മർദ്ദ മഴ പോലെ വടക്കേ ഇന്ത്യയിൽ ശൈത്യ കാലത്തു പ്രധാനമായും മഴ ലഭിക്കുന്നത് ഈ പ്രതിഭാസം കാരണമാണ്. വാർത്തകളിൽ കാണുന്നത പോലെ അതിശയോക്തിയോ ആശങ്കയോ ഒന്നുമില്ലെന്നും വരും ദിവസങ്ങളിൽ അതോടൊപ്പം മഴ / മഞ്ഞ് / ആലിപ്പഴ മഴ സാധ്യതയുണ്ടെന്നും പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം, ഗാസിയാബാദിലെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
4-ാം ക്ലാസ് വിദ്യാർത്ഥിനി, വെറും 9 വയസ് പ്രായം, 'അവരവളെ സ്ട്രെച്ചറിൽ കിടത്തി മരണത്തിന് വിട്ടുകൊടുത്തു'; നിരന്തരമായി സഹിച്ചത് പീഡനം, ഒടുവിൽ ആത്മഹത്യ