ആറ് പേര്‍ ചേര്‍ന്ന് വീട്ടില്‍കയറി കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി; 24 മണിക്കൂറിനിടെ വന്‍ ട്വിസ്റ്റ്

Published : Nov 17, 2023, 08:38 PM IST
ആറ് പേര്‍ ചേര്‍ന്ന് വീട്ടില്‍കയറി കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി; 24 മണിക്കൂറിനിടെ വന്‍ ട്വിസ്റ്റ്

Synopsis

ചൊവ്വാഴ്ച വൈരുന്നേരം വീടിന്റെ റൂഫിലൂടെ അകത്ത് കടന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് ഭര്‍ത്താവ് ആരോപിച്ചത്. ഇതിന് പുറമെ സിഗിരറ്റ് കുറ്റികള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ബിജ്‍നോര്‍: ആറ് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ട ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ 24 മണിക്കൂറിന് ശേഷം വന്‍ ട്വിസ്റ്റ്. വിവാഹിതയായ 34 വയസുകാരിയാണ് കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചത്. കൂട്ടബലാത്സംഗം ചെയ്തതിന് പുറമെ വീട്ടില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപ സംഘം മോഷ്ടിച്ചു കൊണ്ടുപോയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ബിജിനോറിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. 32 വയസുകാരിയായ യുവതിയും ഭര്‍ത്താവും ബുധനാഴ്ചയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അജ്ഞാതരായ ആറ് വ്യക്തികള്‍ക്കെതിരെയായിരുന്നു ഇവരുടെ പരാതി. ചൊവ്വാഴ്ച വൈരുന്നേരം വീടിന്റെ റൂഫിലൂടെ അകത്ത് കടന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് ഭര്‍ത്താവ് ആരോപിച്ചത്. ഇതിന് പുറമെ സിഗിരറ്റ് കുറ്റികള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

പരാതി സ്വീകരിച്ച പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328, 395, 376ഡി, 342 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കൂട്ടബലാത്സംഗത്തിന് ഉള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ യുവതിയെ ചോദ്യം ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ കേസില്‍ അടിമുടി സംശയം തോന്നിത്തുടങ്ങിയതായി ബിജിനോര്‍ എസ്.പി നീരജ് കുമാര്‍ പറഞ്ഞു. വൈകുന്നേരം ഏഴ് മണിയോടെ ആറ് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വൈകുന്നേരം ഈ പ്രദേശങ്ങളില്‍ നല്ല ജനത്തിരക്കുള്ളതിനാല്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് അപ്പോള്‍ തന്നെ പൊലീസുകാര്‍ക്ക് തോന്നി. ഇതിന് പുറമെ കുടുംബത്തിലെ മറ്റാരും സ്ഥലത്തില്ലാത്ത സമയം  ഏതാണെന്ന് ക്രിമിനലിനെ കൃത്യമായി അറിയിച്ചുകൊടുത്തിരുന്നുവെന്നും പൊലീസിന് തോന്നി. വിശദമായ അന്വേഷണത്തില്‍ യുവതിയും തന്റെ ഒരു കാമുകനും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും കണ്ടെത്തി.

യുവതിയെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. പരിശോധനയില്‍ സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതങ്ങളോ മറ്റ് പരിക്കുകളോ ഉള്ളതായി കണ്ടെത്താനായില്ല. ഇതോടെ ബലാത്സംഗം നടന്നിട്ടില്ലെന്ന് ഉറപ്പായി. സംഭവം നടന്നിരുന്നതായി പറയപ്പെട്ട സമയത്ത് യുവതി ഫോണില്‍ ബന്ധപ്പെട്ടിരുന്ന പുഷ്പേന്ദ്ര ചൗധരി എന്നയാളെ പൊലീസ് കണ്ടെത്തി. 32 വയസുകാരനായ ഈ കാമുകനുമായി ചേര്‍ന്ന് യുവതി തയ്യാറാക്കിയ കെട്ടുകഥയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാവുകയായിരുന്നു. 

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാദത്തില്‍ യുവതി ആദ്യം ഉറച്ചുനിന്നെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയപ്പോള്‍ വ്യാജ പരാതി ചമച്ചതാണെന്ന് കുറ്റസമ്മതം നടത്തി. ശരീരത്തിലുണ്ടായിരുന്ന പൊള്ളലേറ്റ പാടുകള്‍ കാമുകനും യുവതിയും ചേര്‍ന്ന് വരുത്തിയതാണെന്നും സമ്മതിച്ചു. കാമുകന്റെ കടങ്ങള്‍ തീര്‍ക്കാനുള്ള പദ്ധതിയായിരുന്നു കൂട്ടബലാത്സംഗവും വീട്ടില്‍ നിന്നുള്ള മോഷണ നാടകവുമെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇരുവരും അറസ്റ്റിലാണ്.

Read also: മാതാപിതാക്കൾ ഉണര്‍ന്നുവന്നപ്പോൾ മകൻ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ; നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് മൊഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പതിനായിരമല്ല, ഒരുലക്ഷം നൽകിയാലും മുസ്ലീങ്ങൾ എനിക്ക് വോട്ട് ചെയ്യില്ല'; സഹായമല്ല, പ്രത്യയശാസ്ത്രമാണ് വോട്ട് നിർണയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി
ഇൻഡി​ഗോ പ്രതിസന്ധി: കടുത്ത നടപടിയുമായി ഡിജിസിഎ, നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫിസർമാരെ പുറത്താക്കി