
ദില്ലി : പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്ന യുവദമ്പതികൾ ദില്ലിയിൽ അറസ്റ്റിൽ. സഹീൽ, ഭാര്യ സമീറ എന്നിവരാണ് അറസ്റ്റിലായത്. ഐഎസ്ഐ പിന്തുണയോടെ ഇന്ത്യയിൽ പ്രവർത്തിച്ച് വരികയായിരുന്ന പാക് ചാരശൃംഖല തകർത്തതായി സ്പെഷ്യൽ സെൽ അവകാശപ്പെട്ടു. അറസ്റ്റിലായ ദമ്പതികൾ 2024 മുതൽ ദമ്പതികൾ പാക് ഏജന്റുമാർക്കായി പ്രവർത്തിച്ചുവെന്നും സോഷ്യൽ മീഡിയ വഴിയാണ് പാക് ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചതെന്നുമാണ് കണ്ടെത്തൽ. 8 ഇന്ത്യൻ സിം കാർഡുകൾ ദുബായ് വഴി പാകിസ്ഥാനിലേക്ക് അയച്ചുവെന്ന് സ്പെഷ്യൽ സെൽ കണ്ടെത്തി. ₹30,000 രൂപ പ്രതിഫലം വാങ്ങിയാണ് സിം കാർഡുകൾ കടത്തിയത്. ഉദ്യോഗസ്ഥരടക്കം അടങ്ങിയ പ്രമുഖരടങ്ങിയ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കയറിയാണ് വിവരശേഖരണം നടത്തിയത്. കാന്റോൺമെന്റ് മേഖലകളുടെ വിവരങ്ങൾ ശേഖരിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും ലക്ഷ്യമിട്ടുവെന്നാണ് കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam