'പ്രേതബാധ'; ഭാര്യയെ മുറിയിൽ പൂട്ടിയിട്ടത് 3 മാസം, ഭക്ഷണം ഒരുദിവസം ഒരു ​ഗ്ലാസ് ചായ, ബിസ്കറ്റ്- കൊടും ക്രൂരത

Published : Jan 04, 2024, 09:41 PM IST
'പ്രേതബാധ'; ഭാര്യയെ മുറിയിൽ പൂട്ടിയിട്ടത് 3 മാസം, ഭക്ഷണം ഒരുദിവസം ഒരു ​ഗ്ലാസ് ചായ,  ബിസ്കറ്റ്- കൊടും ക്രൂരത

Synopsis

ആശാലതയെ പൂട്ടിയിട്ടത് ആദ്യം നാട്ടുകാർ അറിഞ്ഞില്ല. ചോദിക്കുമ്പോൾ വീട്ടിൽ പോയി എന്നാണ് ഭർത്താവ് പറഞ്ഞിരുന്നത്.

മം​ഗളൂരു: ഭാര്യക്ക് പ്രേതബാധയുണ്ടെന്നാരോപിച്ച് മൂന്ന് മാസം മുറിയിൽ പൂട്ടിയിട്ട് യുവാവ്. മം​ഗളൂരു പുത്തൂരിലെ കെമ്മിൻജെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവത്തിൽ. യുവതിയെ സർക്കാർ അധികൃതർ എത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് യുവതിയെ മോചിപ്പിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് എത്തിച്ചത്.

ആശാലത എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതക്ക് ഇരയായത്. ആശാലതക്ക് പ്രേതബാധയുണ്ടെന്ന്  ഭർത്താവ് ശ്രീപതി ഹെബ്ബാർ ആരോപിക്കുകയായിരുന്നു. തുടർന്ന് മുറിയിൽ പൂട്ടിയിട്ടു.   പാചകത്തൊഴിലാളിയായ ശ്രീപതി ഹെബ്ബാറും വിശ്വകർമ സമുദായത്തിൽപ്പെട്ട ആശാ ലതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഒരുദിവസം ഒരുനേരം ചായയും ബിസ്‌കറ്റും മാത്രമാണ് ഭർത്താവ് ഇവർക്ക് ഭക്ഷണമായി നൽകിയത്. 

ആശാലതയെ പൂട്ടിയിട്ടത് ആദ്യം നാട്ടുകാർ അറിഞ്ഞില്ല. ചോദിക്കുമ്പോൾ വീട്ടിൽ പോയി എന്നാണ് ഭർത്താവ് പറഞ്ഞിരുന്നത്. എന്നാൽ ഏറെ ദിവസം കഴിഞ്ഞിട്ടും ആശാലതയുടെ വിവരമൊന്നും അറിയാതിരുന്നതോടെ നാട്ടുകാർ അന്വേഷിക്കുകയായിരുന്നു. സ്വന്തം വീട്ടിലിലെന്ന് നാട്ടുകാർക്ക് മനസ്സിലായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

നാട്ടുകാരുടെ പരാതിയെ തുടർന്നാണ് അധികൃതർ എത്തുന്നത്. ഭാര്യയുടെ ശരീരത്തില്‍ പ്രേതബാധയാണെന്നും ഒഴിപ്പിക്കാനാണ് പൂട്ടിയിട്ടതെന്നുമാണ് യുവാവിന്‍റെ വാദം. ഇയാള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം