മകനും ഭർത്താവും മരിച്ച നിലയിൽ, ഭാര്യ പിടിയിൽ, വഴക്കിനിടെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് മൊഴി

Published : Aug 18, 2026, 12:55 PM IST
bengaluru husband son death

Synopsis

ബന്ധുക്കളുടെ വീട്ടിൽ വിരുന്നിനെത്തി മടങ്ങിയതിന് തൊട്ട് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്

ബെംഗളൂരു: ഭർത്താവും പിഞ്ചുമകനും വീട്ടിൽ മരിച്ച നിലയിൽ. ഭാര്യയെ അറസ്റ്റ് ചെയ്ത് പൊലീസ്. കുടുംബ വഴക്കിനിടെ ഭർത്താവിനേയും മകനേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനാണ് ബെംഗളൂരു സ്വദേശിയായ ഹരിണിയെ പൊലീസ് പിടികൂടിയത്. തുടക്കത്തിൽ പൊലീസുകാരുടെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരിണി പിന്നീട് കുറ്റ സമ്മതം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടിൽ 34കാരനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനന്ദൻ എന്നയാളെയും മകനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതാണ് മരണം അസ്വഭാവികമാണെന്ന സംശയത്തിന് കാരണമായത്. ബന്ധുക്കളുടെ വീട്ടിൽ വിരുന്നിനെത്തി മടങ്ങിയതിന് തൊട്ട് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്. ബന്ധുവീട്ടിൽ നിന്ന് മടങ്ങിവരുന്നതിനിടെ ഹരിണിയും അഭിനന്ദനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ വീട്ടിലെത്തിയ രണ്ട് പേരും രണ്ട് മുറികളിലാണ് കിടന്നുറങ്ങിയത്.

ഇവരുടെ വീട്ടിലുണ്ടായിരുന്ന സിസിടിവികൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതിൽ ദുരൂഹതയുള്ളതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നേരത്തെ മരുമകൾ വിനയ് എന്നയാൾക്കൊപ്പം വീട് വിട്ട് പോയിരുന്നു. രണ്ട് മാസം മുൻപ് തിരിച്ചെത്തിയ ഇവർ അഭിനന്ദനൊപ്പം വീണ്ടും താമസിക്കുകയായിരുന്നുവെന്ന ആരോപണവുമായി അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മ രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് പിഞ്ചുകുഞ്ഞുങ്ങളും യുവതിയും മരിച്ച നിലയിൽ, ആത്മഹത്യയോ കൊലപാതകമോ? അന്വേഷണം ആരംഭിച്ച് പൊലീസ്
'കോക്രോച്ച് പേടി', മദ്യപിച്ച് ലക്കില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ; സംഭവം മഹാരാഷ്ട്രയിൽ