
ഹൈദരാബാദ്: വിദേശിയായ യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ച് പൊലീസ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് പോലീസാണ് യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ 21വയസുകാരിയെയാണ് പോലീസ് കണ്ടെത്തിയത്. പെണ്‍വാണിഭത്തിന്റെ ഭാഗമായി സംഘം പെണ്‍കുട്ടിയെ ഹോട്ടലിലുള്ള മറ്റൊരാളുടെ അരികിലേക്ക് പറഞ്ഞ് വിടുകയായിരുന്നു.
ഈ സമയം ഹോട്ടലില്‍ റെയ്ഡ് നടത്തി പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. യുവതിയെ ഹോട്ടലില്‍ എത്തിച്ച രാജേഷ് കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരനായിരുന്ന സായ് എന്ന ശര്‍മ്മ ഒളിവിലാണ്.
സംഭവത്തില്‍ ഇയാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നടത്തിപ്പുകാരനായുള്ള തെരച്ചിലിലാണ് ഇപ്പോള്‍ പോലീസ് സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam