ശിവസേനയിലേക്കോ? നിലപാട് വ്യക്തമാക്കി ഊർമിള മതോണ്ഡ്‌കർ

Published : Sep 17, 2019, 03:58 PM ISTUpdated : Sep 17, 2019, 04:00 PM IST
ശിവസേനയിലേക്കോ? നിലപാട് വ്യക്തമാക്കി ഊർമിള മതോണ്ഡ്‌കർ

Synopsis

മുംബൈ നോർത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ഊർമിള ഈ മാസം പത്തിനാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പടെ രാജിവച്ചത്

മുംബൈ: ശിവസേനയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായിരിക്കെ തന്റെ രാഷ്ട്രീയ നിലപാട് ഇനിയെന്താകുമെന്ന് വ്യക്തമാക്കി ബോളിവുഡ് നടിയും മുൻ കോൺഗ്രസ് നേതാവുമായ ഊർമിള മതോണ്ഡ്‌കർ. എല്ലാ ഊഹാപോഹങ്ങളും തള്ളിയ അവർ താനൊരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.

കോൺഗ്രസിൽ നിന്ന് രാജിവച്ച ഊർമിള, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നർവേകറുമായി ചർച്ച നടത്തിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. 

പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽ അംഗത്വമെടുത്ത് ലോക്സഭയിലേക്ക് മത്സരിച്ച ഊർമിള പരാജയപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഈ മാസം പത്തിനാണ് അവർ കോൺഗ്രസിൽ നിന്ന് രാജിവച്ചത്.

താനൊരു പാർട്ടിയിലും ചേരുന്നില്ലെന്ന് വ്യക്തമാക്കിയ ഊർമിള, അത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട്  അഭ്യർത്ഥിച്ചു. ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തന്നോടും രാഷ്ട്രീയ കക്ഷികളോടും ചെയ്യുന്ന നീതികേടാണെന്ന് അവർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: കടുത്ത നടപടിയുമായി ഡിജിസിഎ, നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫിസർമാരെ പുറത്താക്കി
പോകാൻ ശ്രമിച്ചപ്പോൾ കോളറിന് പിടിച്ചു, സഹോദരിയുടെ നെഞ്ചിൽ അടിച്ചു, കമ്പുകൊണ്ടും തല്ലി; ലുത്ര സഹോദരന്മാരുടെ ക്ലബിനെതിരെ വീണ്ടും പരാതി