ഗതാഗത നിയമ ലംഘനത്തിന് തന്നെയും പിടികൂടി; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

By Web TeamFirst Published Sep 9, 2019, 5:10 PM IST
Highlights

മുംബൈയിലെ ബാന്ദ്ര-വര്‍ളി പാതയിലാണ് അമിത വേഗതക്ക് മന്ത്രിയെ പിടികൂടി പിഴയടപ്പിച്ചത്. 

ദില്ലി: ഗതാഗത നിയമലംഘനത്തിന് വന്‍ പിഴ ഈടാക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ അമിത വേഗതക്ക് ട്രാഫിക് പൊലീസ് തന്നെയും പിടികൂടിയെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് താനും പിഴയടച്ച കാര്യം ഗഡ്കരി പറഞ്ഞത്. മുംബൈയിലെ ബാന്ദ്ര-വര്‍ളി പാതയിലാണ് അമിത വേഗതക്ക് മന്ത്രിയെ പിടികൂടി പിഴയടപ്പിച്ചത്. പുതുക്കിയ നിയമമനുസരിച്ചുള്ള തുകയാണ് മന്ത്രി അടച്ചത്.

മോദി സര്‍ക്കാരിന്റെ നൂറ് ദിനപരിപാടിയുടെ ഭാഗമായാണ് ഗഡ്കരി വാര്‍ത്താാസമ്മേളനം നടത്തിയത്. വാഹനം തന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നുവെന്നും ഗഡ്ഗരി പറഞ്ഞു. വന്‍ തുക പിഴ ഈടാക്കാനുള്ള തീരുമാനം അഴിമതി വര്‍ധിപ്പിക്കുമെന്ന ആരോപണത്തെ മന്ത്രി വിമര്‍ശിച്ചു. എല്ലായിടത്തും സിസി ടിവി ക്യാമറകള്‍ നമ്മള്‍ സ്ഥാപിച്ചിട്ടുണ്ട്.

പിന്നെ എങ്ങനെയാണ് അഴിമതി നടക്കുകയെന്നും ഇപ്പോഴുള്ള 30 ശതമാനത്തോളം ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമാണെന്നും ഗഡ്ഗരി പറഞ്ഞു. 100 ദിവസത്തിനുള്ളില്‍ മോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ചതും കശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയതും ചരിത്ര നേട്ടമാണ്.  ജമ്മു കശ്മീരില്‍ തന്‍റെ വകുപ്പ് മാത്രം 60000 കോടിയുടെ വികസന പ്രവര്‍ത്തനം നടത്തുമെന്നും ഗഡ്കരി പറഞ്ഞു.

click me!