ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിന്

Published : Jul 18, 2024, 10:42 AM IST
ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിന്

Synopsis

കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് മനോരമ ഖേദ്കറെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്

ദില്ലി: മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കറുടെ അമ്മ അറസ്റ്റിൽ. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് മനോരമ ഖേദ്കറെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. ഒന്നര വര്‍ഷം മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്. കര്‍ഷകര്‍ അന്ന് തന്നെ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ മകൾ വിവാദക്കുരുക്കിൽ അകപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്. കേസിൽ നേരത്തെ തന്നെ കര്‍ഷകരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ റായ്‌ഗഡിൽ വച്ചാണ് മനോരമയെ അറസ്റ്റ് ചെയ്തത്. പൂജ ഖേദ്കറുടെ നോൺ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന