
ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ബെംഗളൂരുവിലെ ( ഐഐഎം-ബി ) വിദ്യാർത്ഥി ഹോസ്റ്റലിൻ്റെ രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു. സുഹൃത്തുക്കളോടൊപ്പം തന്റെ 29-ാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്ക് ശേഷം ജനുവരി 5 ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ നിലയ് കൈലാഷ് ഭായ് പട്ടേൽ എന്ന വിദ്യാർഥിയാണ് മരിച്ചത്. മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. സുഹൃത്തിൻ്റെ മുറിയിൽ പിറന്നാൾ കേക്ക് മുറിച്ച ശേഷം പട്ടേൽ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ആറരയോടെ ഹോസ്റ്റൽ മുറ്റത്ത് പുൽത്തകിടിയിൽ കിടക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ആഘോഷം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുമ്പോൾബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ വീണതാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിദ്യാർഥിയുടെ മരണത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ദുഃഖം രേഖപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂട്ടിലെ മിടുക്കനും പ്രിയപ്പെട്ടവനുമായ വിദ്യാർത്ഥിയായിരുന്നു കൈലാഷെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam