ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Published : Feb 11, 2025, 08:07 AM IST
ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

Synopsis

എറെ നേരം തട്ടി വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

കാൺപൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിലെ സീലിംഗിൽ തൂങ്ങി മരിച്ച നിലയില്‍. കെമിസ്ട്രി ഗവേഷക വിദ്യാര്‍ത്ഥിയായ അങ്കിത് യാദവിനെ (24) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അങ്കിത് ഫോണ്‍ എടുക്കാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. എറെ നേരം തട്ടി വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് വന്നാണ് പരിശോധന നടത്തിയത്. 

വൈകിട്ട് 5 മണിയോടെയാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച്  വിവരം ലഭിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാൺപൂർ ഐഐടിയിലെ അധികാരികൾ വാതിൽ തകർത്ത് മൃതദേഹം പുറത്തെടുക്കുകയുംതെളിവായി വീഡിയോ എടുക്കുകയും ചെയ്തിരുന്നുവെന്ന് അഡീഷണൽ ഡിസിപി (വെസ്റ്റ്) വിജേന്ദ്ര ദ്വിവേദി പിടിഐയോട് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

അതേ സമയം വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കാണിക്കുന്ന ആത്മഹത്യാ കുറിപ്പാണ് മുറിയിൽ നിന്ന് കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിന് ശേഷമേ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂവെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

പത്തനംതിട്ടയിൽ അഗ്നിവീർ കോഴ്‌‍സ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; അധ്യാപകനെതിരെ ആരോപണവുമായി അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം