അനധികൃതമായി ആയുധം കൈവശം വച്ചിരിക്കുന്നവർ തിരികെ ഏൽപിക്കണം; കർശന നിലപാടുമായി മണിപ്പൂർ സർക്കാർ

Published : Sep 22, 2023, 10:04 PM ISTUpdated : Sep 22, 2023, 11:01 PM IST
അനധികൃതമായി ആയുധം കൈവശം വച്ചിരിക്കുന്നവർ തിരികെ ഏൽപിക്കണം; കർശന നിലപാടുമായി മണിപ്പൂർ സർക്കാർ

Synopsis

അനധികൃത ആയുധങ്ങൾ ഉപയോഗിച്ച് ചില സംഘങ്ങൾ കൊള്ളയടക്കം നടത്തുവെന്ന് മണിപ്പൂർ സർക്കാർ. 15 ദിവസത്തിനുള്ളിൽ ആയുധങ്ങൾ കൈമാറിയില്ലെങ്കിൽ കർശന നടപടിയെന്നും മുഖ്യമന്ത്രി ബീരേൻ സിങ്   

ദില്ലി: മണിപ്പൂരിൽ അനധികൃതമായി ആയുധം കൈവശം വച്ചിരിക്കുന്നവർ തിരികെ ഏൽപിക്കണെമെന്ന കർശന നിലപാടുമായി മണിപ്പൂർ സർക്കാർ. അനധികൃത ആയുധങ്ങൾ ഉപയോഗിച്ച് ചില സംഘങ്ങൾ കൊള്ളയടക്കം നടത്തുവെന്നും 15 ദിവസത്തിനുള്ളിൽ ആയുധങ്ങൾ കൈമാറിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബീരേൻ സിങ് അറിയിച്ചു. നടപടിയുമായി ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ ആഭ്യർത്ഥിച്ചു. അതേസമയം  മണിപ്പൂരിൽ കഴിഞ്ഞ ദിവസം അത്യാധുനിക ആയുധങ്ങളുമായി പിടിയിലായ അഞ്ച് മെയ്തെ യുവാക്കൾക്ക് ജാമ്യം ലഭിച്ചു. ഇംഫാലിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അൻപതിനായിരം രൂപ ജാമ്യതുക കെട്ടിവയ്ക്കണം. മണിപ്പൂരിന് പുറത്ത് കോടതിയുടെ അനുമതിയില്ലാതെ പോകാൻ പാടില്ല. അന്വേഷണവുമായി സഹകരിക്കണമെന്നത് അടക്കം ഉള്ള വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. 

നേരത്തെ പിടിയിലായ അഞ്ച് മെയ്തെ യുവാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെ സംഘടന നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനിടെയാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. അതേസമയം  കലാപത്തിനിടെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട രണ്ട് വനിതകളുടെ മൃതദേഹം വിട്ടു കിട്ടാൻ നടപടി വേണമെന്ന് കുക്കി വിഭാഗം സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു. ഇംഫാലിലുള്ള ഇവരുടെ മൃതദേഹം കുടുംബങ്ങൾക്ക് വിട്ടനൽകണമെന്നാണ് ആവശ്യം. കലാപവുമായി ബന്ധപ്പെട്ട  സിബിഐ അന്വേഷണത്തിൻ്റെ വിവരം കിട്ടുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

Also Read: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം ഇങ്ങനെ...

എന്നാൽ  സിബിഐക്ക് അങ്ങനെ വിവരം നൽകേണ്ട കാര്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അന്വേഷണ മേൽനോട്ടത്തിന് കോടതി ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും ആക്കാര്യങ്ങൾ ഉദ്യോഗസ്ഥൻ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഹർജിക്കാരെ അറിയിച്ചു. കേസിൽ വീണ്ടും വാദം കേൾക്കാൻ ഹർജികൾ കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ