തോൽവി ഉറപ്പിച്ച് ഇൽത്തിജ മുഫ്തി; ബിജ്ബിഹേരയിലെ ജനങ്ങൾക്ക് നന്ദിയെന്ന് പ്രതികരണം; 'ജനവിധി അം​ഗീകരിക്കുന്നു';

Published : Oct 08, 2024, 11:57 AM ISTUpdated : Oct 08, 2024, 12:03 PM IST
തോൽവി ഉറപ്പിച്ച് ഇൽത്തിജ മുഫ്തി; ബിജ്ബിഹേരയിലെ ജനങ്ങൾക്ക് നന്ദിയെന്ന് പ്രതികരണം; 'ജനവിധി അം​ഗീകരിക്കുന്നു';

Synopsis

ഇൽത്തിജ മുഫ്തി തോൽവിലേക്കെന്ന സൂചനയാണ് വരുന്നത്. തോൽവിയിൽ പ്രതികരിച്ച ഇൽത്തിജ ജനവിധി അംഗീകരിക്കുന്നുവെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നുമാണ് പ്രതികരിച്ചത്. സാമൂഹ്യ മാധ്യമമായ എക്സിലാണ് തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷസൂചനയുമായി ഇൽത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജമ്മു കശ്മീരില്‍  ബിജ്ബിഹേര മണ്ഡലത്തിലാണ് ഇൽത്തിജ മുഫ്തി മത്സരിച്ചത്. 

ദില്ലി: ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർത്ഥിയുമായ ഇൽത്തിജ മുഫ്തി. ഫലം പകുതി റൗണ്ട് പിന്നിടുമ്പോഴും ഇൽത്തിജ മുഫ്തി പിന്നിലാണ്. ഇതിനിടയിൽ ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇൽത്തിജ മുഫ്തി പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലാണ് തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജമ്മു കശ്മീരില്‍ ബിജ്ബിഹേര മണ്ഡലത്തിലാണ് ഇൽത്തിജ മുഫ്തി മത്സരിച്ചത്. 

'ജനവിധി അം​ഗീകരിക്കുന്നു. ബിജ്‌ബിഹേരയിലെ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങൾക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവർത്തകരോട് നന്ദി പറയുന്നു'- ഇൽത്തിജ പറഞ്ഞു. നാഷണൽ കോൺഫറൻസിൻ്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് നിലവിൽ ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. സോഫി യൂസഫാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. 

നേരത്തെ, പാർട്ടിയിലേക്കുള്ള തന്‍റെ വരവും സ്ഥാനാർത്ഥിത്വവും കുടുംബാധിപത്യമായി വ്യാഖ്യാനിക്കേണ്ടെന്നും ഉത്തരവാദിത്തം ഏറ്റെടുത്തത് പാർട്ടി ഏറെ തിരിച്ചടി നേരിടുന്ന സമയത്താണെന്നും ഇത്തിജ മുഫ്തി പ്രതികരിച്ചിരുന്നു. കശ്മീരി സ്ത്രീകളുടെ പ്രതിനിധിയായാണ് അമ്മ മെഹബൂബ മുഫ്തി രാഷ്ട്രീയത്തിലെത്തിയതെന്നും അവര്‍ ഇത്തവണ മത്സരിക്കാത്തത് പ്രത്യേക പദവി എടുത്തു കളഞ്ഞതിലുള്ള പ്രതിഷേധ സൂചകമായിട്ടാണെന്നും ഇല്‍ത്തിജ മുഫ്തി പറഞ്ഞു. തന്റെ അമ്മയും താനും വരുന്നത് വെല്ലുവിളി നിറഞ്ഞ വഴിയിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയായിരുന്നയാൾ മുൻസിപ്പാലിറ്റി മേയറാകാനില്ല. ഇന്ത്യൻ മുസ്ലീങ്ങളുടെ സുരക്ഷയ്ക്കാണ് ബിജെപിയുമായി കഴിഞ്ഞ തവണ കൈകോർത്തത്. എന്നാല്‍, നരേന്ദ്ര മോദിയുമായി ചേർന്നു പോകാനാവില്ലെന്ന് പിന്നീട് മനസിലായി. മുത്തച്ഛൻ അന്നെടുത്ത തീരുമാനം തെറ്റാണെന്ന് പറയാനാവില്ലെന്നും ഇൽത്തിജ മുഫ്തി പറഞ്ഞു. 

പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും ഇല്‍ത്തിജ വ്യക്തമാക്കിയിരുന്നു. അസംബ്ലിയിൽ ശക്തമായ ശബ്ദം വേണമെന്ന് പാർട്ടി തീരുമാനിച്ചു. ജമ്മു കശ്മീര്‍ പിഡിപിയുടെ കാഴ്ചപ്പാട് കശ്മീരി ജനതയ്ക്കറിയാം. പിഡിപി ചെയ്തത് അവർക്ക് ഓർമയുണ്ട്. കശ്മീരിലെ ഭയത്തിന്‍റെ കാലഘട്ടം അവസാനിപ്പിച്ചത് പണ്ട് പിഡിപിയാണെന്നും ഇല്‍ത്തിജ പറഞ്ഞിരുന്നു. 

കന്നിയങ്കത്തിൽ കാലിടറി മെഹബൂബയുടെ മകൾ; ജമ്മു കശ്മീരിൽ ലീഡ് ഉയർത്താനാകാതെ ഇൽതിജ മുഫ്തി

ഹരിയാനയിൽ നിർണായക നീക്കവുമായി ബിജെപി; സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കം, യോഗം വിളിച്ച് നദ്ദ

https://www.youtube.com/watch?v=Ko18SgceYX8

 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ