മഴ കനക്കുന്നു; 2 സംസ്ഥാനങ്ങളിൽ റെഡ് അല‌ർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Published : May 23, 2025, 11:43 AM IST
മഴ കനക്കുന്നു; 2 സംസ്ഥാനങ്ങളിൽ റെഡ് അല‌ർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Synopsis

മഹാരാഷ്ട്രയിലെയും ഗോവയിലെയും നിരവധി തീരദേശ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദില്ലി: ഇന്ന് മുതൽ ഞായറാഴ്ച്ച വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഹാരാഷ്ട്രയിലെയും ഗോവയിലെയും നിരവധി തീരദേശ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 23 ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്ന ഗോവ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ മുംബൈ, താനെ, പാൽഘർ, സിന്ധുദുർഗ്, പൂനെ, സത്താറ എന്നിവിടങ്ങളിലെ ഘാട്ടുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. 

മെയ് 23, 24 തീയതികളിൽ മുംബൈയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. തെക്കൻ കൊങ്കൺ, ഗോവ തീരത്ത് കിഴക്കൻ-മധ്യ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് ഈ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊങ്കണിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും ഇത് കൂടുതൽ ശക്തമാകാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. 

മെയ് 23 ഉച്ചയ്ക്ക് മുമ്പ് കടലിൽ പോയിരിക്കുന്ന മത്സ്യത്തൊഴിലാളികൾ കരയിലേക്ക് മടങ്ങണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മെയ് 25 മുതൽ 27 വരെ കിഴക്കൻ മധ്യ അറബിക്കടലിലും അതിനോട് ചേർന്നുള്ള വടക്കുകിഴക്കൻ അറബിക്കടലിലും മത്സ്യബന്ധനത്തിന് വിലക്കേ‍‌‍‌ർപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, മെയ് 23, 24 തീയതികളിൽ ഹിമാചൽ പ്രദേശിലെ ഒറ്റപ്പെട്ട ആലിപ്പഴം വീഴാനുള്ള സാധ്യതയും ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മെയ് 23 മുതൽ 25 വരെ പടിഞ്ഞാറൻ രാജസ്ഥാനിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം