എസ്ഐആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിൽ നിരുപാധികം മാപ്പ് പറഞ്ഞ് നടൻ ഇമ്രാൻ ഖാൻ; തത്കാലം രാജ്യം വിടേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി

Published : Nov 02, 2026, 06:47 PM IST
Imran Khan

Synopsis

എസ്ഐആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിൽ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഒസിഐ കാർഡുള്ള നടന് ഇന്ത്യയിൽ പ്രതിഷേധിക്കാൻ അവകാശമില്ലെന്ന് കോടതി വിമർശിച്ചു. മാപ്പ് പറഞ്ഞ സാഹചര്യത്തിൽ തത്കാലം രാജ്യം വിടേണ്ടതില്ലെന്ന് കോടതി

മുംബൈ: മുംബൈയിൽ എസ് ഐ ആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തിതിൽ നിരുപാധികം മാപ്പ് പറഞ്ഞ് നടൻ ഇമ്രാൻ ഖാൻ. ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നടൻ മാപ്പ് പറഞ്ഞത്. ഒ സി ഐ കാർഡുളള ഇമ്രാൻ ഖാന് ഇന്ത്യയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഒരവകാശവുമില്ലെന്ന് കോടതി വിമർശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി ജെ പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടണമെന്ന എഫ് ആർ ആർ ഒ നോട്ടിസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. ഒ സി ഐ കാർഡുളളവരെയും ഇന്ത്യൻ പൗരൻമാരെയും ഒരുപോലെ കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തത്കാലം രാജ്യത്ത് തുടരാം

തന്റെ ജീവതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും യു എസിൽ ജനിച്ചതുകൊണ്ടു മാത്രമാണ് അവിടുത്തെ പൗരത്വമുള്ളതെന്നും ഇമ്രാൻ ഖാൻ വിശദീകരിച്ചു. എന്നാൽ ഒരു ഇന്ത്യൻ പൗരൻ മറ്റേതെങ്കിലും രാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധിച്ചാൽ അവർ ഉടൻ ഇന്ത്യയിലേക്ക് കയറ്റിവിടുമെന്ന് കോടതി പറഞ്ഞു. മാപ്പ് പറഞ്ഞ പശ്ചാത്തലത്തിൽ നടന്റെ വാദം കേൾക്കാൻ കോടതി കൂടുതൽ സമയം നൽകി. അടുത്ത ശനിയാഴ്ച്ച ഹർജിയിൽ വീണ്ടും വാദം കേൾക്കും. അതുവരെ ഇമ്രാൻ ഖാൻ രാജ്യം വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 10 ന് മുംബൈയിൽ നടന്ന സി ജെ പി പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത നടനെ പിന്നീട് വിട്ടയച്ചിരുന്നു. ഒക്ടോബർ 28 നകം രാജ്യം വിടാനായിരുന്നു നേരത്തെ മുംബൈ പൊലീസ് നൽകിയ നോട്ടീസ്. ഇതിനിടയിലാണ് ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ നിയമപോരാട്ടം തുടങ്ങിയത്. അടുത്ത ശനിയാഴ്ച ഹർജിയിൽ വീണ്ടും വാദം കേട്ട ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവുമായി ഭൂട്ടാൻ, ഇന്ത്യ-ഭൂട്ടാൻ സൗഹൃദബന്ധം കൂടുതൽ ശക്തമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
രാഹുലിന്‍റെ പോരാട്ടം നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയെന്ന് അമിത് ഷാ, മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലെന്ന് രാഹുൽ; മഹാറാലിക്ക് പിന്നാലെ വാക്‌പോര്