
ബെംഗളൂരു: തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയിൽ വച്ച് അമിത് ഷാ ശകാരിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം. മുൻ ഗവർണർ ആയ നാടാർ വനിതയെ അപമാനിച്ചത് അപലപനീയം ആണെന്ന് നാടാർ മഹാജന സംഘം വാർത്താകുറിപ്പിറക്കി. അമിത് ഷായും സംഭവത്തിന് കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
നാടാർ ശക്തികേന്ദ്രങ്ങളായ തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി എന്നിവിടങ്ങളിൽ വ്യാപകമായി പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനം ഉന്നയിച്ചതിനാണ് ചന്ദ്രബാബു നായിടുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ തമിഴിസൈയെ അമിത് ഷാ ശകാരിച്ചത്. അതേസമയം, പരസ്യപ്രതികരണം പാടില്ലെന്ന് കെ.അണ്ണാമലൈക്കും ബിജെപി കേന്ദ്രനേതൃത്വം നിർദേശം നൽകിയെന്നാണ് പാർട്ടിയുടെ തമിഴ്നാട് ഘടകത്തിനുള്ളിലെ സംസാരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam