ശശികലയുടെ 2000 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്

Web Desk   | Asianet News
Published : Oct 07, 2020, 06:06 PM IST
ശശികലയുടെ 2000 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്

Synopsis

300 കോടി വിലമതിക്കുന്ന രണ്ട് വസ്തുവകകളും മരവിപ്പിച്ചതില്‍ ഉള്‍പ്പെടും. കോടനാടിലും സിരുത്താവൂരിലുമുള്ള വസ്തുക്കളാണ് ഇവ...  


ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുടെ സതോഴി ശശികലയുടെ 2000 കോടിയുടെ സ്വത്തുവകകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി. 300 കോടി വിലമതിക്കുന്ന രണ്ട് വസ്തുവകകളും മരവിപ്പിച്ചതില്‍ ഉള്‍പ്പെടും. കോടനാടിലും സിരുത്താവൂരിലുമുള്ള വസ്തുക്കളാണ് ഇവ. ശശികല, ഇളവരസി, സുധാകരന്‍ എന്നിവരുടെ പേരിലുളളതാണ് ഈ വസ്തുക്കള്‍. 

ആദായനികുതി വകുപ്പിന്റെ ബിനാമി നിരോധന വിഭാഗം വസ്തുക്കള്‍ക്ക് പുറത്ത് നോട്ടീസ് പതിച്ചു. കണക്കില്‍ കൊള്ളാത്ത സ്വത്തുക്കള്‍ കൈവശം വച്ചതിന് ശശികലയും ബന്ധുക്കളായ ഇളവരസിയും സുധാകരനും നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും
തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്