വിജയ് ഇപ്പോഴും ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ; ചെന്നൈയിലെ വസതിയിലെത്തിച്ചു

By Web TeamFirst Published Feb 5, 2020, 8:58 PM IST
Highlights

വിജയ് അഭിനയിച്ച ബിഗിൽ എന്ന സിനിമയുടെ നിർമ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. എജിഎസിന്‍റെ ഓഫീസുകളിൽ നടന്ന റെയ്ഡിൽ 25 കോടിയോളം രൂപയും രേഖകളും പിടിച്ചെടുത്തായാണ് സൂചന. 

ചെന്നൈ: ചോദ്യം ചെയ്യുന്നതിനായി ആദായവകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പർ താരം വിജയിയെ ചെന്നൈയിലെ വസതിയിലെത്തിച്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. ആദായ നികുതി വകുപ്പിന്‍റെ വാഹനത്തിലാണ് വിജയിയെ കൊണ്ട് വന്നത്. പനയൂരിലെ വസതിയിൽ വച്ച് ഇപ്പോഴും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. രേഖകൾ പരിശോധിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണം. ബിഗിൽ സിനിമയിൽ പ്രതിഫലം വാങ്ങിയതിന്റെ രേഖകൾ ആവശ്യപ്പെട്ടതായാണ് വിവരം. 

വിജയ് അഭിനയിച്ച ബിഗിൽ എന്ന സിനിമയുടെ നിർമ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ പിന്നിട്ടെന്നാണ് വിവരം. എജിഎസിന്‍റെ ഓഫീസുകളിൽ നടന്ന റെയ്ഡിൽ 25 കോടിയോളം രൂപയും രേഖകളും പിടിച്ചെടുത്തതായാണ് സൂചന. 

വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. 4:30 ഓട് കൂടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയുമായി കുടലൂർ വഴി ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു.

വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം ബിഗിലിന്‍റെ നിര്‍മ്മാതാക്കളായ എവിഎസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് മെര്‍സല്‍ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാല്‍ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

click me!