പാകിസ്ഥാന് പിന്നാലെ സംഝോധ എക്സ്പ്രസ് സർവീസ് ഇന്ത്യയും നിർത്തിവച്ചു

By Web TeamFirst Published Feb 28, 2019, 9:38 PM IST
Highlights

ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇന്ത്യ നിർത്തിവച്ചു. പാകിസ്ഥാന് പിന്നാലെയാണ് ഇന്ത്യയും സർവീസ് നിര്‍ത്തിയത്.

ഇസ്ലാമാബാദ്: ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇന്ത്യ നിർത്തിവച്ചു. പാകിസ്ഥാന് പിന്നാലെയാണ് ഇന്ത്യയും സർവീസ് നിര്‍ത്തിയത്. അതിര്‍ത്തിയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് പാകിസ്ഥാന്‍റെ നിയന്ത്രണം. 

സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തി വയ്ക്കും എന്നായിരുന്നു പാകിസ്ഥാന്‍റെ അറിയിപ്പ്. 16 യാത്രക്കാരുമായി യാത്ര പുറപ്പെടാനൊരുങ്ങുന്നതിന് മുമ്പായാണ് സർവീസ് റദ്ദാക്കുന്നത്. വ്യോമഗതാഗതത്തിന് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. നാളെ ഉച്ചയ്ക്ക് വ്യോമപാത തുറക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. 

Also Read: അടച്ചിട്ട വ്യോമപാത പാക്കിസ്ഥാന്‍ തുറക്കുന്നു

6 എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സർവീസ് ആരംഭിച്ചത്.

click me!